പൊതുജനം എന്നും കഴുതകളാകുവാന്‍ ഉള്ളതല്ല

ശ്രീജിത്തിന്റെ സമരമുഖത്ത് ആശ്വസിപ്പിക്കാന്‍ എത്തിയ പ്രതിപക്ഷ നേതാവിനെ കമ്മീഷണര്‍ സിനിമയിലെ ഭരത് ചന്ദ്രനെപ്പോലെ ഇടിവെട്ട് ഡയലോഗുമായി #പൊതുജനം എന്തെന് മനസ്സിലാക്കി കൊടുത്ത Anderson Edward നും മറ്റൊരു ഖദര്‍ ധാരിയെ കണ്ടം വഴി ഓടിച്ചു വിട്ട&n...

J
Jithin Unnikulam January 17, 2018 • 2 മിനിറ്റ് വായന • 5 വായനകൾ
WhatsApp Facebook X
പൊതുജനം എന്നും കഴുതകളാകുവാന്‍ ഉള്ളതല്ല
ശ്രീജിത്തിന്റെ സമരമുഖത്ത് ആശ്വസിപ്പിക്കാന്‍ എത്തിയ പ്രതിപക്ഷ നേതാവിനെ കമ്മീഷണര്‍ സിനിമയിലെ ഭരത് ചന്ദ്രനെപ്പോലെ ഇടിവെട്ട് ഡയലോഗുമായി #പൊതുജനം എന്തെന് മനസ്സിലാക്കി കൊടുത്ത Anderson Edward നും മറ്റൊരു ഖദര്‍ ധാരിയെ കണ്ടം വഴി ഓടിച്ചു വിട്ട Joy Mathew സാറിനും ആദ്യമേ തന്നെ അഭിനന്ദനങ്ങള്‍
ഇനി പറയാന്‍ പോകുന്ന ഇവിടുത്തെ രാക്ഷ്ട്രീയക്കാരോടാണ് 
---------------------------------------
തേന്‍ കുടിക്കാന്‍ വേണ്ടി മാത്രം വരുന്ന വണ്ടുകളെപ്പോലെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം പൊതുജനം എന്ന കഴുതകളെ കാണാന്‍ നിങ്ങളൊക്കെ കെട്ടും കെട്ടി ഇറങ്ങാറുണ്ടല്ലോ, അപ്പോള്‍ നിങ്ങളെപ്പോലെ ഉള്ളവര്‍ ഒരു ഉളുപ്പും ഇല്ലാതെ പറയുന്ന ചില ഡയലോഗ്സ് ഉണ്ട്, ഞങ്ങളെ അധികാരത്തില്‍ കയറ്റൂ, പാവപ്പെട്ടവര്‍ക്ക് ഒപ്പമാണ് ഞങ്ങള്‍, നിങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ് എന്നൊക്കെ ....എന്നാല്‍ അധികാരത്തില്‍ വന്നു കഴിഞ്ഞാല്‍ പിന്നെ നിങ്ങളൊക്കെ ആരുടെ കൂടെയാണ് ഉണ്ടാകാറ് എന്നുള്ളത് ഇവിടുത്തെ പൊതുജനങ്ങള്‍ക്ക് നന്നായിട്ട് അറിയാം. എന്നിട്ടും നിങ്ങളെപ്പോലെ ഉള്ളവര്‍ വന്നു കെഞ്ചുമ്പോള്‍ അവര്‍ വോട്ട് ചെയ്യുന്നത് ഒരു കാലത്ത് അവരുടെയൊക്കെ ഹൃദയത്തില്‍ തറച്ചു പോയതുകൊണ്ടാണ്, നിങ്ങള്‍ അല്ല, നിങ്ങളെയൊക്കെ വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയോട്....
പക്ഷെ കാലം മാറുന്നതിന് അനുസരിച്ച് പൊതുജനവും മാറി ചിന്തിക്കുവാന്‍ തുടങ്ങിയിരിക്കുന്നു എന്ന കാര്യം നിങ്ങളൊക്കെ മറന്നുപോയി. അങ്ങനെ മറന്നു പോയവരെ ഓര്‍മ്മിപ്പിക്കാന്‍ കൂടി ആയിരുന്നു സോഷ്യല്‍ മീഡിയയുടെ നേതൃത്വത്തില്‍ അങ്ങ് തിരുവനന്തപുരത്ത് ആയിരങ്ങള്‍ ശ്രീജിത്തിന് പിന്തുണയുമായി വന്നത്... അവരൊന്നും വന്നത് ആരെങ്കിലും ബിരിയാണി വാങ്ങി നല്‍കാം എന്ന് പറഞ്ഞിട്ടോ അല്ലെങ്കില്‍ മദ്യം വാങ്ങി നല്‍കാം എന്ന് പറഞ്ഞിട്ടോ അതുമല്ലെങ്കില്‍ വണ്ടി കൂലി എങ്കിലും നല്‍കാം എന്ന് പറഞ്ഞിട്ടോ അല്ല, #മനസ്സില്‍ #നന്മയുടെ അംശം വറ്റി പോകാത്തത് കൊണ്ടാണ്.
രണ്ടു വര്‍ഷത്തിലധികമായി സമരം ചെയ്യുന്ന ശ്രീജിത്ത്‌ എന്ന സഹോദരനെ നിങ്ങളുടെ ഒന്നും കണ്ണില്‍ പിടിച്ചില്ല എന്ന് പറയുമ്പോള്‍ തന്നെ മനസ്സിലാകും #പൊതുജനം എന്നത് നിങ്ങള്‍ക്ക് അധികാരത്തില്‍ എത്തുവാനുള്ള വെറും ചവിട്ടു പടികള്‍ മാത്രമാണെന്നത്....
പൊതുജനത്തിന് മനസ്സിലായി തുടങ്ങിയിട്ടുണ്ട് എങ്ങനെ പ്രതികരിച്ചാല്‍ ആണ് സാധാരണക്കാരന് നീതി ലഭ്യമാകുക എന്ന വസ്തുത... അതുകൊണ്ട് ഇനി അനാഥമായി കിടക്കുന്നവര്‍ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ ഒന്നടങ്കം വരുമ്പോള്‍ അവിടേക്ക് അതിന്റെ #പിതൃത്വം ഏറ്റെടുക്കാന്‍ വന്നേക്കരുത്.....
കൂടെ കട്ട സപ്പോര്‍ട്ട്, ചങ്കുറപ്പോടെ #പൊതുജനമാണ് എന്ന് പറഞ്ഞ ANDERSON ഉം.... താങ്കളുടെ വീടിന് നേരെയേ കല്ലെറിയാന്‍ കഴിയൂ, താങ്കളുടെ മനസ്സിന്റെ ആ നന്മയെ കല്ലെറിഞ്ഞു പൊട്ടിക്കാന്‍ ആര്‍ക്കും കഴിയില്ല.....
സത്യം ജയിക്കട്ടെ.....
ടാഗുകൾ (Tags): #article
JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.