അറിഞ്ഞുകൊണ്ട് ചതിക്കുഴിയില്‍ വീഴുന്ന പെണ്‍കുട്ടികള്‍

നമ്മള്‍ ഇപ്പോള്‍ എന്നും പത്രം തുറന്നാല്‍ കാണുന്നൊരു വാര്‍ത്തയാണ് പീഡനം. അതില്‍ കൂടുതലും പ്രണയം നടിച്ചു പീഡിപ്പിച്ചതാകും. ആ കെണിയില്‍ വീഴുന്നതില്‍ 6 ക്ലാസില്‍ പഠിക്കുന്ന കുട്ടി മുതല്‍ അമ്മൂമ്മമാര്‍ വരെ ഉള്‍പ്പെടുന്നു. ദിനവും ഇത്തരത്തില്‍ ഉള്ള വാര്...

J
Jithin Unnikulam October 03, 2017 • 7 മിനിറ്റ് വായന • 9 വായനകൾ
WhatsApp Facebook X
അറിഞ്ഞുകൊണ്ട് ചതിക്കുഴിയില്‍ വീഴുന്ന പെണ്‍കുട്ടികള്‍
നമ്മള്‍ ഇപ്പോള്‍ എന്നും പത്രം തുറന്നാല്‍ കാണുന്നൊരു വാര്‍ത്തയാണ് പീഡനം. അതില്‍ കൂടുതലും പ്രണയം നടിച്ചു പീഡിപ്പിച്ചതാകും. ആ കെണിയില്‍ വീഴുന്നതില്‍ 6 ക്ലാസില്‍ പഠിക്കുന്ന കുട്ടി മുതല്‍ അമ്മൂമ്മമാര്‍ വരെ ഉള്‍പ്പെടുന്നു. ദിനവും ഇത്തരത്തില്‍ ഉള്ള വാര്‍ത്തകള്‍ കണ്ടിട്ടും എന്തെ ഇവര്‍ വീണ്ടും വീണ്ടും ചതിക്കുഴിയില്‍ വീഴുന്നു???

പ്രണയം നല്ലത് തന്നെ, അതിനെ ആര്‍ക്കും തടയുവാന്‍ കഴിയില്ല, പക്ഷെ പ്രണയിക്കുമ്പോള്‍ ഒരു മുന്‍ കരുതല്‍ നല്ലതല്ലേ? പ്രണയം മനസ്സും മനസ്സും തമ്മിലാകണം അല്ലാതെ ശരീരം കൊണ്ടാകരുത്. എന്നും വാര്‍ത്തകള്‍ ഇത്തരത്തില്‍ വന്നിട്ടും അത് മനസ്സിലാക്കാത്ത സഹോദരിമാരുടെ അറിവിലേക്കാണ് ഇങ്ങനെ ഒന്ന് എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ട് മാസം  മുന്‍പ് എന്റെ സുഹുര്‍ത്തിന്റെ മകള്‍ക്ക് ഉണ്ടായ ഒരു പ്രശ്നമാണ് ഞാന്‍ ഇവിടെ പങ്കുവയ്ക്കുന്നത്.അവള്‍ പഠിക്കുന്നത് പത്താം ക്ലാസ്സില്‍.ആ കുട്ടി പഠിക്കാന്‍ മിടുക്കി ആയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നു. എന്താണെന്ന് എത്ര ചോദിച്ചിട്ടും ആ കുട്ടി പറയുന്നുമില്ല, ആ കുട്ടിക്ക് ആണെങ്കില്‍ എന്നും തലവേദനയും മറ്റുള്ള അസുഖങ്ങളും.

ഈ കുട്ടിയുടെ അച്ഛനും ഞാനും പല കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് അങ്ങേരു അവളുടെ കാര്യം എന്നോട് പറഞ്ഞു. എന്റെ മകള്‍ ഇപ്പോള്‍ പഠനത്തില്‍ വല്ലാതെ ഉഴപ്പുന്നു, എന്നും തലവേദനയാണ് ഞങ്ങള്‍ ഡോക്ടറെ കാണിച്ചു, അവള്‍ക്ക് കണ്ണടയും ഞങ്ങള്‍ വാങ്ങി നല്‍കി പക്ഷെ ഇപ്പോഴും അവള്‍ക്ക് തലവേദന നില്‍ക്കുന്നില്ല. അതുകൊണ്ട് ഇന്നും അവള്‍ സ്കൂളില്‍ പോയിട്ടില്ല വീട്ടില്‍ കിടന്നുറങ്ങുന്നുണ്ട്. ഇനി എന്തെങ്കിലും മാരകമായ അസുഖമോ മറ്റോ ആയിരിക്കുമോ എന്നും എന്റെ സുഹുര്‍ത്ത് പേടിച്ചിരുന്നു.

ഞാന്‍ പറഞ്ഞു നിങ്ങള്‍ പേടിക്കണ്ട, ഞാന്‍ ഒന്ന് അവളോട്‌ സംസാരിച്ചു നോക്കട്ടെ, എന്തെങ്കിലും വഴി ഉണ്ടാകും. മുന്‍പും ഇതേപോലെ കുറെ അനുഭവങ്ങള്‍ എന്റെ അരികില്‍ എത്തിയതിനാല്‍ എനിക്ക് അങ്ങേര് പറഞ്ഞപ്പോഴേ സംശയം ഉണ്ടായിരുന്നു. അത് ഞാന്‍ അങ്ങേരോട് ചോദിക്കുകയും ചെയ്തിരുന്നു.എന്നാല്‍ അങ്ങനെ ഒന്നും തന്നെ അവള്‍ക്ക് ഇല്ലെന്നും അവള്‍ എന്റെ ഫോണ്‍ എടുത്തിട്ടാണ് കൂട്ടുകാരികളെ പോലും വിളിക്കുക എന്നും വരെ എന്നോട് പറഞ്ഞു.

എന്നാലും ആ കുട്ടിയോട് ഒന്ന് സംസാരിച്ചു നോക്കാം എന്ന് ഞാന്‍ പറഞ്ഞു. ഞാനും ആ കുട്ടിയും നല്ല കമ്പനി ആയതുകൊണ്ട് ഞാന്‍ വളരെ നൈസായിട്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അപ്പോഴാണ്‌ അറിഞ്ഞത് അവള്‍ക്കൊരു പ്രണയം ഉണ്ടെന്ന്. ഞാന്‍ ആദ്യം കരുതിയത് അവളുടെ കൂടെ പഠിക്കുന്ന ആരെങ്കിലും ആയിരിക്കുമെന്ന്, പിന്നീട് വിശദമായി ചോദിച്ചപ്പോള്‍ ആണ് മനസ്സിലായത് അത് ക്ലാസ്സില്‍ പഠിക്കുന്നതല്ല അല്ലാതെ വെളിയില്‍ ഉള്ള ഒരു വ്യക്തിയാണെന്ന്.

ആ വ്യക്തിയെക്കുറിച്ച് ഞാന്‍ അന്വേഷിച്ചപ്പോള്‍ ആള് ഒന്നാന്തരം ലഹരിക്ക്‌ അടിമ. ഈ കാര്യങ്ങള്‍ ഒന്നും തന്നെ ഇവനെ സ്നേഹിച്ചിരുന്ന  ആ കുട്ടി അറിഞ്ഞിരുന്നില്ല.  ഇങ്ങനെ ഉള്ള കാര്യങ്ങള്‍ ഒന്നും തന്നെ അവന്‍ അവളുമായി ഷെയര്‍ ചെയ്തിരുന്നില്ല.

അങ്ങനെ എന്റെ നിര്‍ദ്ദേശപ്രകാരം കുട്ടിയുടെ വീട്ടുകാര്‍ കുട്ടിയെ
നിരീക്ഷിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ കയ്യില്‍ നിന്നും ഒരു മൊബൈല്‍
ഫോണ്‍ കണ്ടെത്തുകയും ചെയ്തു. ഫോണിനെക്കുറിച്ചും ഇപ്പോഴത്തെ ഈ സോഷ്യല്‍
മീഡിയയെക്കുറിച്ചും വലിയ പിടിപാട് ഒന്നും ഇല്ലാത്ത ആളാണ്‌ എന്റെ സുഹുത്ത്
പുള്ളിക്കാരന്‍ എന്നെ ആ ഫോണ്‍ ഏല്‍പ്പിച്ചു....






ആ ഫോണ്‍ കയ്യില്‍ കിട്ടിയപ്പോള്‍ ശരിക്കും ഞെട്ടിയത് ഞാനായിരുന്നു. പത്തില്‍
പഠിക്കുന്ന ആ കുട്ടിയുടെ ഫോണില്‍ കുറെ ചിത്രങ്ങള്‍ അതും അവളുടെ കാമുകന്റെ പിന്നെ
കുറെ അശ്ലീല വാക്കുകള്‍ അടങ്ങിയ ചിത്രങ്ങള്‍. ഞാന്‍ ആ ഫോണ്‍ വിശദമായി
കമ്പ്യൂട്ടറില്‍ കണക്റ്റ് ചെയ്തു ഒന്ന് പരിശോദിച്ചു. അല്പം ഒന്ന് ബാക്കപ്പ്
എടുത്തപ്പോള്‍ വീണ്ടും ഞെട്ടി എന്ന് പറയുന്നതാണ് നല്ലത്.





വാട്സ്ആപ്പില്‍ ഇവര്‍
മെസ്സേജ് അയച്ചിരുന്നത് രാത്രി
12 മണിക്ക്
ശേഷം... മെസ്സേജും പിന്നെ ഫോണ്‍ വിളിയും നീളുന്നു നേരം വെളുക്കുന്നത് വരെ. അതില്‍
ആ പയ്യന്‍ പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ ഏതൊരു പെണ്ണും അവനെ പ്രേമിച്ചു പോകും
, അത്രയും മനോഹരമായിട്ടാണ്
അവന്റെ ചാറ്റ്... അവന്‍ മയക്കുമരുന്നിനു അടിമയാണെന്ന് ആരും പറയില്ല.
 





ഇവര്‍ നടത്തിയ ചാറ്റുകള്‍ ഞാന്‍ വായിച്ചപ്പോള്‍ അതില്‍ ഒരു വീഡിയോ
കാണുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ വേഗം മെമ്മറി കാര്‍ഡ് റിക്കവര്‍ ചെയ്തു
നോക്കിയപ്പോള്‍ നിറയെ ബ്ലൂ ഫിലിം. ഈ കാര്യം കുട്ടിയുടെ അച്ഛനോട് ഈ കാര്യം ഞാന്‍
പറഞ്ഞില്ല
, പകരം അവളെ
വിളിച്ചു വരുത്തി ഞാന്‍ വിശദമായി ചോദ്യം ചെയ്തപ്പോള്‍ എന്ത് വീഡിയോ ആയിരുന്നു
എന്നത് അവള്‍ തന്നെ എന്നോട് പറഞ്ഞു. എന്നിട്ട് കുറെ കരയുകയും ചെയ്തു.
 ഞാന്‍ ചോദിച്ചു ഇത് നിനക്ക് എവിടെ നിന്നും കിട്ടി? അവള്‍
എന്നോട് പറഞ്ഞു അവന്‍ അയച്ചു തന്നതാണ്. രാത്രിയില്‍ സംസാരിക്കുമ്പോള്‍ ഇങ്ങനെ
ഉള്ളത് ഒക്കെ അയച്ചു തരും.





ഞാന്‍ ചോദിച്ചു നീ വല്ലതും അങ്ങോട്ട്‌ അയച്ചു കൊടുത്തിട്ടുണ്ടോ, ഇല്ല
എന്ന് അവള്‍ മറുപടി പറഞ്ഞെങ്കിലും ഞാന്‍ ആദ്യമേ വാട്സ്ആപ്പ് ബാക്കപ്പ് എടുത്തതില്‍
നിന്നും മനസ്സിലാക്കി വച്ചിരുന്നു. അതുകൊണ്ട് വല്യ കുഴപ്പം ഇല്ലായിരുന്നു.





ഇത് വായിക്കുന്നവര്‍ ഇപ്പോള്‍ ചിലപ്പോള്‍ ചിന്തിച്ചുകാണും ആ പെണ്ണ്
പോക്ക് കേസ് ആണെന്ന്. എന്നാല്‍ അതല്ല സത്യം
, പ്രേമിക്കുന്നവന്‍ അവന്റെ വാശിയില്‍
ഓരോന്ന് അടിച്ചേല്‍പ്പിച്ചതായിരുന്നു.അവള്‍ അത് അനുസരിച്ചില്ലെങ്കില്‍ പിന്നെ
കുറച്ചു ദിവസം മിണ്ടാതിരിക്കും. അങ്ങനെ ഓരോന്ന് ഉണ്ടായതുകൊണ്ടാണ്‌ ആ കുട്ടി അത്
കാണാന്‍ കൂട്ടാക്കിയത്
.





ഞാന്‍ ചോദിച്ചു ഈ വീഡിയോ വേറെ
ആരെങ്കിലും കണ്ടിട്ടുണ്ടോ, നിന്റെ കൂട്ടുകാരികള്‍ എങ്ങാനും. അവള്‍ പറഞ്ഞ മറുപടി എന്നെ
ശരിക്കും ബുദ്ധിമുട്ടിലാക്കി. എന്റെ 3 കൂട്ടുകാരികളും കണ്ടിട്ടുണ്ട്. അവര്‍ക്കും
ഇതുപോലെ ചെക്കന്മാര്‍ ഉണ്ട് എന്ന്.





ശരിക്കും പറഞ്ഞാല്‍ ഞാന്‍
എന്ത് ചെയ്യും എന്ന അവസ്ഥയിലായി. അങ്ങനെ അവളുടെ കയ്യില്‍ നിന്നും മറ്റ്
കുട്ടികളുടെ മാതാപിതാക്കളുടെ നമ്പര്‍ വാങ്ങി ഞാന്‍ അവരെ ബന്ധപ്പെട്ടു.അവരെ
കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. ഞാനും ആ കുട്ടികളുടെ മാതാപിതാക്കളും കൂടി
അന്വേഷിച്ചപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍ .
ഈ കാമുകന്മാര്‍
എല്ലാം ഒരു ഗ്യാങ്ങ്‌ . ഇവര്‍ക്ക് നഷ്ടപ്പെടുവാന്‍ ഒന്നും തന്നെ ഇല്ല. വീട്ടില്‍
ആരും തന്നെ ശ്രദ്ധിക്കാന്‍ ഇല്ലാത്ത പയ്യന്മാര്‍. എങ്ങനെയെങ്കിലും ലഹരിക്കുള്ള പണം
കണ്ടെത്തണം, അതിനിടയില്‍ അല്പം പഞ്ചാര അടിയും മറ്റ് കാര്യങ്ങളും.





ഇത്തരത്തില്‍ ഉള്ള നിരവധി ഗ്യാങ്ങുകള്‍
ഇപ്പോള്‍ എല്ലാ നാട്ടിലും പെണ്‍കുട്ടികളെയും വലിയ സ്ത്രീകളെയും വട്ടമിട്ടു
പറക്കുന്നുണ്ട്
, ഇവരുടെ കെണിയില്‍ സ്ത്രീകളും കുട്ടികളും പെട്ടെന്ന്
വീഴുകയും ചെയ്യുന്നു. കാരണം ഇവര്‍ നടത്തത്തില്‍ ഒക്കെ വളരെ മാന്യന്മാര്‍
ആയിരിക്കും. അതുകൊണ്ട് തന്നെ പെണ്‍കുട്ടികള്‍ ഒക്കെ പെട്ടെന്ന് കെണിയില്‍
വീഴുന്നു. ഇവരുടെ
കെണിയില്‍ അകപ്പെട്ടു പോയാല്‍ പിന്നെ തിരികെ വരുക എന്നത് വളരെ
പ്രയാസം നിറഞ്ഞ കാര്യമാണ്.





ഈ നാല് കുട്ടികളെയും അവസാനം
കൌണ്‍സിലിങ്ങിന് വിദേയരാക്കി, കാര്യങ്ങള്‍ ഒക്കെ അവര്‍ക്ക് മനസ്സിലാകുകയും ഇപ്പോള്‍
അവര്‍ വളരെ നല്ല രീതിയില്‍ പഠിക്കുകയും പണ്ടത്തെപ്പോലെ ഉള്ള ഒരു പ്രശ്നങ്ങള്‍ക്കും
പോകാതെ ക്ലാസ്സിലെ തന്നെ നല്ല കുട്ടികള്‍ ആയി അവര്‍ ഇന്ന് മാറി. ലഹരിക്ക്‌ അടിമയായ
ഈ ആണ്‍കുട്ടികളെ ഞങ്ങള്‍ പോലീസിനു കൈമാറുകയും ചെയ്തിട്ടുണ്ട്. ഭാഗ്യവശാല്‍ ഈ പെണ്‍കുട്ടികള്‍
ആരും തന്നെ ഫോട്ടോസും മറ്റും അയച്ചുകൊടുക്കാഞ്ഞത് കൊണ്ട് ശരിക്കും രക്ഷപ്പെടുകയാണ്
ഉണ്ടായത്.





പ്രിയരേ, നിങ്ങളുടെ
കുട്ടികള്‍ സുരക്ഷിതര്‍ ആണെന്ന് ആയിരിക്കും നിങ്ങള്‍ കരുതുക
, യാഥാര്‍ഥ്യം
മറിച്ചായിരിക്കും
, ദിവസവും
അല്‍പനേരമെങ്കിലും നിങ്ങളുടെ മക്കളുടെ കൂടെ ചിലവഴിക്കാന്‍ സമയം
കണ്ടെത്തിയില്ലെങ്കില്‍ വരുംകാലം പത്രത്താളുകളില്‍ നല്‍കാവുന്ന ഒരു വാര്‍ത്തയായി
മാറും നിങ്ങളുടെ കുട്ടിയുടെ ജീവിതം. ലഹരിക്ക്‌ അടിമയായി പെണ്‍കുട്ടികളെ വശീകരിച്ചു
സ്വന്തം ലാഭത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്നവരാണ് ഈ പുതു തലമുറയിലെ പലരും. അത്
എത്ര ശ്രമിച്ചാലും നമുക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞെന്നു വരില്ല. തള്ളക്കോഴികള്‍
അതിന്റെ മക്കളെ നോക്കുന്നത് പോലെ നിങ്ങളുടെ ചിറകിനടിയില്‍ വളരെ ശ്രദ്ധയോടെ വളര്‍ത്തിയില്ലെങ്കില്‍
വട്ടമിട്ട് പറക്കുന്ന പരുന്തുകള്‍ റാഞ്ചും
, പിന്നെ അവരുടെ ഭാവി എന്താകുമെന്നു നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ.





പ്രണയം അനശ്വരമാണ്, പക്ഷെ പ്രണയിക്കുമ്പോള്‍ പരസ്പരം പറയുന്നത് നമ്മുടെ
നല്ല വശങ്ങള്‍ മാത്രമാകും
,
അവസാനം പ്രണയം തലയ്ക് പിടിച്ചു ഒഴിവാക്കാന്‍ കഴിയാതെ എല്ലാവരെയും
ദുഃഖത്തിലാഴ്ത്തി ഇഷ്ടപ്പെട്ടവന്റെ കൂടെ പോയി കഴിയുമ്പോള്‍ മാത്രമാണ്
പ്രണയിച്ചവന്റെ യഥാര്‍ത്ഥ സ്വഭാവം നിങ്ങള്‍ മനസ്സിലാക്കുക
.





എന്റെ പല സുഹുര്‍ത്തുക്കള്‍ക്കും ഇന്ന് അങ്ങനെ ഒരു അവസ്ഥ വന്നിട്ടുണ്ട്.
നല്ല കുടുംബത്തില്‍ ജീവിച്ചവര്‍ ഒക്കെ ഇന്ന് കഷ്ടപ്പെട്ട് ജീവിക്കുന്നത്
കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ അത് കാണുന്ന നമുക്ക് കണ്ണ് നിറഞ്ഞു പോകും. പ്രണയിച്ചു
ഒളിച്ചോടി പോയവര്‍ പലരും തന്നെ അവരുടെ വിഷമങ്ങള്‍ പുറത്തു കാണിക്കാതെ എങ്ങനെയോ
ഒക്കെ അങ്ങ് തട്ടിയും മുട്ടിയും ജീവിക്കുന്നു.





നിങ്ങള്‍ പ്രണയിച്ചോളൂ, നിങ്ങളുടെ ജീവിതത്തെ,
നിങ്ങളുടെ കുടുംബത്തെ, അല്ലാതെ ഒരു ദിനം എവിടെ നിന്നെങ്കിലും പരിചയപ്പെടുന്ന ഒരാളെ
പ്രേമിക്കാന്‍ നിന്നാല്‍ നിങ്ങളുടെ ജീവിതവും ഞാന്‍ മുകളില്‍ പറഞ്ഞ അവസ്ഥയില്‍
എത്തിച്ചേരും.





എന്റെ ഈ പോസ്റ്റ്‌ വായിക്കുന്നവര്‍
ആരെങ്കിലും ഇങ്ങനെ പ്രണയക്കുരുക്കില്‍ അകപ്പെട്ടുപോയെങ്കില്‍ ഇതെങ്കിലും
ശ്രദ്ധിക്കുക. നിങ്ങളെ
ഏതെങ്കിലും  മുറിയിലേക്കോ അതല്ലെങ്കില്‍ പാര്‍ക്കിലെ ആരും
കാണാത്ത സ്ഥലത്തേക്കോ അല്ലെങ്കില്‍ അതുപോലെ ആരും എത്തിപ്പെടാത്ത സ്ഥലങ്ങളിലെക്കോ
  നിങ്ങളെ
വിളിച്ചാല്‍ പോകാതിരിക്കുക.
 
അല്ലെങ്കില്‍ വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയിലൂടെ നിങ്ങളുടെ ഫോട്ടോയോ വീഡിയോയോ ആവശ്യപ്പെട്ടാല്‍
അത് നല്‍കാതിരിക്കുക.
നിങ്ങള്‍
വാട്സ്ആപ്പില്‍ കൂടെ അയച്ചു കൊടുക്കുന്ന നിങ്ങളുടെ നഗ്നചിത്രങ്ങള്‍ നിങ്ങളുടെ
കാമുകന്‍ മാത്രമല്ല കാണുക എന്ന ബോധവും നിങ്ങള്‍ക്ക് ഉണ്ടാകണം. നമ്മള്‍ ഫേസ്ബുക്ക്,
വാട്സ്ആപ്പ് തുടങ്ങിയ ആപ്പുകള്‍ ഇന്സ്റ്റാള് ചെയ്യുമ്പോള്‍ നമ്മള്‍ എല്ലാം എടുത്തുകൊള്ളുക
എന്ന് പറഞ്ഞിട്ടാണ് നമ്മള്‍ ഇന്സ്റ്റാള് ചെയ്യുന്നത്. അതുകൊണ്ട് തന്നെ
ഇത്രയെങ്കിലും
നിങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ തൊട്ടടുത്ത ദിവസം നിങ്ങളുടെ മുഖവും നിങ്ങള്‍ക്ക്
തന്നെ നിങ്ങളുട ഫോണിലെ വീഡിയോയില്‍ കാണുവാന്‍ കഴിയും
.





മുന്‍പൊരിക്കല്‍ ഇതുപോലെ
ഒരു കുട്ടി അവളുടെ പ്രേമക്കാര്യം എന്റെ അടുത്ത് പറഞ്ഞിരുന്നു
, അവള്‍ അന്ന് പ്രേമിച്ചത്
അവളുടെ ഗുരുനാഥനെ ആയിരുന്നു
, അന്ന്
ഞാന്‍ ഒരുപാട് ഉപദേശിച്ചിരുന്നു
,
പക്ഷെ അവള്‍ അത് കൂട്ടാക്കിയില്ല, ഒരു 8 മാസം
മുന്‍പ് ആ കുട്ടി അധ്യാപകന് എതിരെ കേസ് കൊടുത്തിരിക്കുന്നു. സംഭവം നടന്നത്
കോഴിക്കോട്ടെ ഒരു പ്രമുഖ കോളേജില്‍. ഇപ്പോള്‍ ആ കുട്ടിക്ക് അവളുടെ കുടുംബത്തിലും
നാട്ടിലും ചീത്തപ്പേരായി
, അധ്യാപകനെ
കോളേജില്‍ നിന്നും പുറത്താക്കി എങ്കിലും അയാള്‍ക്ക് ഒരു കുഴപ്പവും ഇല്ല
, അങ്ങേരു ജാമ്യത്തില്‍
ഇറങ്ങി.





ഇതുപോലെ തന്നെ എന്റെ സുഹുര്‍ത്തിന്റെ
അനിയത്തിക്ക് സംഭവിച്ച കാര്യം കൂടെ ഞാന്‍ ഇതില്‍ ചേര്‍ക്കുന്നു. അവള്‍ ആത്മാര്‍ഥമായി
സ്നേഹിച്ച ആള്‍ അവളെ അയാള്‍ താമസിക്കുന്ന സ്ഥലത്തേക്ക് വിളിച്ചു വരുത്തി. അവള്‍ക്ക്
കുടിക്കാന്‍ നല്ല ജ്യൂസും നല്‍കി. പാവം കാമുകന്‍ സ്നേഹത്തോടെ നല്കിയതല്ലേ, ഒന്നും
നോക്കിയില്ല എടുത്തങ്ങ് കുടിച്ചു. അവന്‍ നല്‍കിയ ജ്യൂസില്‍ മയക്കതിനുള്ള സാധനം
ചേര്‍ത്തത് അവള്‍ അറിഞ്ഞില്ല. പിന്നെ അവള്‍ കാണുന്നത് അവളെ അവന്‍ പീഡിപ്പിക്കുന്ന
ദൃശ്യങ്ങള്‍ അതും യൂട്യൂബിലും പിള്ളേരുടെ ഫോണുകളിലും. അവനെതിരെ കേസ് കൊടുത്തു.
അവനെപ്പിടിച്ചു കുറഞ്ഞ ദിവസം ജയിലില്‍ ഇട്ടു. അതിനുശേഷം അവന്‍ ഇറങ്ങി പോന്നു.
ഇപ്പോള്‍ ആരും തുണയില്ലാതെ അവള്‍ നടന്നു നീങ്ങുമ്പോള്‍ നാട്ടുകാര്‍ അടക്കം പറയും”
ദേ പോകുന്നു കഴിഞ്ഞ ദിവസം ഫോണില്‍ കണ്ട പീസ്‌”
നാട്ടുകാരുടെ ഈ വാക്കുകള്‍ക്ക് മുന്‍പില്‍
ഒന്ന് നോക്കുവാന്‍ പോലും കഴിയാതെ ആ പാവം അങ്ങ് പോകും. ഇവിടെ ആര്‍ക്ക് ജീവിതം
പോയി???











പ്രിയ സഹോദരിമാരെ ഒന്നോര്‍ക്കുക  ഒരിക്കല്‍ ചീത്തപ്പേര് വീണാല്‍ അത് പിന്നീട്
നിങ്ങള്‍ എത്ര നന്മ ചെയ്താലും മായില്ല. നിങ്ങളെ ഓര്‍ത്ത് വിലപിക്കുന്നത് നിങ്ങളുടെ
മാതാപിതാക്കള്‍ മാത്രമാകും.
.... 






ടാഗുകൾ (Tags): #article
JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.