അതിര് കടക്കുന്ന താരാരാധന

കഴിഞ്ഞ ദിവസം കണ്ട ഒരു വാര്‍ത്തയാണ് എന്നെ ഇങ്ങനെ ഒന്ന് എഴുതുവാന്‍ പ്രേരിപ്പിച്ചത്. അങ്കമാലി ഡയറീസ് എന്ന സിനിമയിലെ ലിച്ചി എന്ന കഥാപാത്രം അറിയാതെ ഒരു പരുപാടിയില്‍ ചെറിയൊരു കാര്യം പറഞ്ഞു, പക്ഷെ നമ്മുടെ മാധ്യമങ്ങള്‍ അല്ലെ അവര്‍ അത് അങ്ങ് ഊതി വീര്‍പ്പിച്ചു...

J
Jithin Unnikulam September 27, 2017 • 2 മിനിറ്റ് വായന • 7 വായനകൾ
WhatsApp Facebook X
അതിര് കടക്കുന്ന താരാരാധന
കഴിഞ്ഞ ദിവസം കണ്ട ഒരു വാര്‍ത്തയാണ് എന്നെ ഇങ്ങനെ ഒന്ന് എഴുതുവാന്‍ പ്രേരിപ്പിച്ചത്. അങ്കമാലി ഡയറീസ് എന്ന സിനിമയിലെ ലിച്ചി എന്ന കഥാപാത്രം അറിയാതെ ഒരു പരുപാടിയില്‍ ചെറിയൊരു കാര്യം പറഞ്ഞു, പക്ഷെ നമ്മുടെ മാധ്യമങ്ങള്‍ അല്ലെ അവര്‍ അത് അങ്ങ് ഊതി വീര്‍പ്പിച്ചു.

ദൈവത്തെ ആരാധിക്കുന്നില്ലെങ്കിലും പലരും #താരാരാധനയില്‍ മുന്‍പന്തിയില്‍ ആണ്. വരും കാലം തമിഴ്നാടും കര്‍ണ്ണാടകയും കേരളത്തിന്‌ പിന്നില്‍ നില്‍ക്കേണ്ടി വരും ഈ അവസ്ഥയില്‍ പോയാല്‍....

ആ നടി പങ്കെടുത്ത പരുപാടിക്കിടെ അവതാരക ചോദിച്ചു ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിയുടെയും കൂടെ അഭിനയിക്കാന്‍ ക്ഷണം ലഭിച്ചാല്‍ ആരെ സ്വീകരിക്കുമെന്ന് . നടി അതിനു ഇങ്ങനെ മറുപടി നല്‍കി " ദുല്‍ഖര്‍ നായകനായിക്കോട്ടേ, മമ്മൂട്ടി അച്ഛനായിക്കോട്ടേ, അത് പോലെ തന്നെ തിരിച്ചും. ഇത് പറഞ്ഞ നടിയുടെ ഈ വാക്കുകള്‍ ഏതോ ഓണ്‍ലൈന്‍ പത്രം ആദ്യം അങ്ങ് വാര്‍ത്തയാക്കി

ആ വാര്‍ത്തയുടെ ഹെഡ്ലൈന്‍ ഇങ്ങനെ " മമ്മൂട്ടി വേണമെങ്കില്‍ തന്റെ അച്ഛനായിക്കോട്ടേ, എനിക്ക് മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാന്‍ കഴിയില്ല, മമ്മൂട്ടിയെ പരിഹസിച്ചു ലിച്ചി.....

പിന്നെ പറയണ്ടല്ലോ ആ നടിയുടെ അവസ്ഥ... ആ നടിയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ മമ്മൂട്ടി ഫാന്‍സ്‌ നടത്തിയ തെറി വിളി ഒന്ന് കാണേണ്ടത് തന്നെ... ആ ഫാന്‍സുകാര്‍ ചിന്തിക്കുന്നില്ല അവര്‍ വിളിക്കുന്ന തെറിവിളിയില്‍ വില കളയുന്നത് മമ്മൂട്ടി എന്ന മികച്ച നടന്റെയാണ് എന്ന സത്യം....... എന്തായാലും അവസാനം ആ നടി തന്നെ ലൈവ് വന്നു കരഞ്ഞു കാലുപിടിക്കേണ്ടി വന്നു ഫാന്‍സുകാരോട്...

സാക്ഷരതയില്‍ മുന്‍പന്തിയില്‍ ഉള്ള കേരളത്തിന്റെ താരാരാധന സത്യത്തില്‍ പേടിപ്പെടുത്തുന്ന ഒന്നാണ്... മുന്‍പ് കര്‍ണ്ണാടകയില്‍ അവിടുത്തെ അന്നത്തെ സൂപ്പര്‍സ്റ്റാര്‍ ആയിരുന്ന രാജ്കുമാറിനെ വീരപ്പന്‍ തട്ടി കൊണ്ടുപോയപ്പോഴും പിന്നീട് അയാള്‍ മരിച്ചപ്പോള്‍ അവിടെ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയതും എല്ലാം നാമെല്ലാം വായിച്ചതാണ്. അപ്പോള്‍ നമ്മള്‍ പറഞ്ഞു " ഈ പൊട്ടന്മാരുടെ ഒരു കാര്യമേ , അയാള്‍ മരിച്ചതിനു എന്തിനു ഇങ്ങനെ നശിപ്പിക്കണം "
ഈ ഒരു അവസ്ഥയിലേക്കാണ് ദൈവത്തിന്റെ സ്വന്തം നാടായാ സാക്ഷരതയില്‍ മുന്‍പന്തിയില്‍ ഉണ്ടെന്നു നാം അഹങ്കരിക്കുന്ന കേരളത്തിന്റെ യാത്ര.....

കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ.....#സാക്ഷരത ഇനി നമുക്ക് പുഴുങ്ങി തിന്നാം.... തെറിവിളിയില്‍ നമുക്ക് ഒരു ഗിന്നസ് റെക്കോര്‍ഡ് നേടാം ഇങ്ങനെ പോയാല്‍...
ടാഗുകൾ (Tags): #article
JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.