ഏറെ ബഹുമാന്യയായ ശാരദ കുട്ടി അവര്‍കളുടെ അറിവിലേക്കായ്

 ദിലീപ് അഭിനയിച്ച പുതിയ ചിത്രമായ "രാമലീല" യുടെ കാര്യവുമായി ബന്ധപ്പെട്ടു നിങ്ങളുടെ ഒരു പ്രസ്താവന കണ്ടു, "സെപ്തംബർ 28 കരിദിനമാണ് മനുഷ്യ സ്നേഹികൾക്ക്. കലാ സ്നേഹികൾക്" ഈ പറഞ്ഞ രണ്ടിലും ഉള്‍പ്പെടുന്ന ഒരു വ്യക്തി എന്ന നിലയില്‍ തീര്‍ച്ചയായും ഞാന്‍...

J
Jithin Unnikulam September 17, 2017 • 2 മിനിറ്റ് വായന • 7 വായനകൾ
WhatsApp Facebook X
ഏറെ ബഹുമാന്യയായ ശാരദ കുട്ടി അവര്‍കളുടെ അറിവിലേക്കായ്

 ദിലീപ് അഭിനയിച്ച പുതിയ ചിത്രമായ "രാമലീല" യുടെ കാര്യവുമായി ബന്ധപ്പെട്ടു നിങ്ങളുടെ ഒരു പ്രസ്താവന കണ്ടു, "സെപ്തംബർ 28 കരിദിനമാണ് മനുഷ്യ സ്നേഹികൾക്ക്. കലാ സ്നേഹികൾക്" ഈ പറഞ്ഞ രണ്ടിലും ഉള്‍പ്പെടുന്ന ഒരു വ്യക്തി എന്ന നിലയില്‍ തീര്‍ച്ചയായും ഞാന്‍ ആ സിനിമ കാണുവാന്‍ പോകും, ഞാന്‍ കരിദിനമായി ആചരിക്കില്ല.. നിങ്ങളെപ്പോലെ ഉള്ളവര്‍ എന്തൊക്കെ കാര്യങ്ങള്‍ക്ക് ഇത്തരത്തില്‍ ഉള്ള പ്രതികരണങ്ങള്‍ നടത്തി???

ഞാന്‍ ദിലീപ് ഫാന്‍സോ കാര്യങ്ങളോ ഒന്നും അല്ല എങ്കിലും ഞാന്‍ ആ സിനിമ കാണും, കാരണം ഒരു സിനിമ എന്നത് ഒരുപാട് ആളുകളുടെ എത്രയോ ദിവസത്തെ കഷ്ടപ്പാടിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമാണ്. അവിടെ ഒരിക്കലും ഒരു നടന്റെയോ അല്ലെങ്കില് നടിയുടെയോ സ്വഭാവം അളന്നു നോക്കിയല്ല അവര്‍ അഭിനയിപ്പിക്കുന്നത്. ആ സിനിമയ്ക്ക് അനുയോജ്യമായ ഒരു കഥാപാത്രം ചെയ്യാന്‍ ആ നടന് അല്ലെങ്കില്‍ നടിക്ക് കഴിയുന്നുണ്ടോ എന്ന് നോക്കിയിട്ടാണ് സംവിധായകന്‍ തിരഞ്ഞെടുക്കുന്നത്. നിങ്ങള്‍ക്ക് സിനിമ എന്തെന്ന് ഞാന്‍ പറഞ്ഞു തരേണ്ട ആവശ്യമില്ല എന്നറിയാം എങ്കിലും പറഞ്ഞു എന്ന് മാത്രം .

 അതുകൊണ്ട് തന്നെ ഇരയായ സ്ത്രീയ്ക്ക് ഒപ്പം നിന്നുകൊണ്ട് ഈ സിനിമ കാണും, കാരണം ഞാനൊരു കലാ സ്നേഹി കൂടിയാണ്. കഥ പറയുമ്പോള്‍ എന്ന സിനിമയില്‍ മമ്മൂട്ടി പറയുന്നൊരു ഡയലോഗ് ഉണ്ട് " നിങ്ങള്‍ സ്നേഹിച്ചത് അശോക്‌ രാജിനെയല്ല, അയാള്‍ അഭിനയിച്ച കഥാപാത്രങ്ങളെയാണ്" അതെ അതാണ്‌ ശരി. ഏതൊരു കലാസ്നേഹിയും സിനിമ കാണാന്‍ പോകുന്നത് അവരുടെ മൊഞ്ച് കണ്ടുകൊണ്ടല്ല, അവര്‍ അഭിനയിച്ച ആ കഥാപാത്രത്തെ നെഞ്ചിലേറ്റികൊണ്ടാണ്.

 നിങ്ങളുടെ പോസ്റ്റിനു ചുവടെ പലരും കമന്റ് ചെയ്തു കാണും ഈ സിനിമ കാണില്ല എന്നൊക്കെ, പക്ഷെ അവരൊക്കെ ഒരിക്കല്‍ ഇതേ നടന്റെ പല സിനിമകള്‍ കണ്ടു പൊട്ടിചിരിച്ചവര്‍ ആണ്, അവിടെയൊന്നും ആരാധിച്ചത് ദിലീപിനെയല്ല, ആ കഥാപാത്രത്തെയാണ്. 22 ഫീമെയില്‍ എന്ന സിനിമ കണ്ട ഏതൊരാള്‍ക്കും അതില്‍ അഭിനയിച്ച റിമയോട് നല്ല ഇഷ്ടം തോന്നും കാരണം അത് അവരോടുള്ള ഇഷ്ടമല്ല, നേരെ മറിച്ച് ആ കഥാപാത്രത്തോടുള്ള ഇഷ്ടം കൊണ്ടാണ്.

 രാമലീല എന്ന ഈ സിനിമ പുതിയ ഒരു സംവിധായകന്റെ സിനിമയാണ്. ദിലീപ് അഭിനയിച്ചതിനുള്ള പണം നേരത്തെ തന്നെ വാങ്ങിക്കാണും, പക്ഷെ ഈ സിനിമ ആരും കാണാതിരുന്നാല്‍ ഇതിനു വേണ്ടി ഇത്രകാലവും കഷ്ടപ്പെട്ട ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരാണ് തോറ്റ് പോകുന്നത്.

 #ഇരയ്ക്ക് നീതി കിട്ടാന്‍ പ്രാര്‍ഥിക്കുന്നു.... ഇരയ്ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നു. ഒന്നുമറിയാത്ത ഒരുപാട് #ഇരകളെ സൃഷ്ടിക്കുവാന്‍ ഞാന്‍ കരിദിനം ആചരിക്കില്ല... കാരണം ഞാനൊരു മനുഷ്യസ്നേഹിയും കലാസ്നേഹിയും ആണ്........... ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം........

ടാഗുകൾ (Tags): #article
JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.