പായസത്തിന്റെ മതം

നമ്മുടെ നാടിന്‍റെ ഇപ്പോഴത്തെ യാത്ര എങ്ങോട്ടാണ് എന്ന് ചിന്തിക്കുമ്പോള്‍ നാളെ എല്ലാ കുട്ടികളെയും വീട്ടില്‍ ഇരുത്തി പഠിപ്പിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.  കഴിഞ്ഞ ദിവസം ഒരാള്‍ fb യില്‍ ഒരു പോസ്റ്റിട്ടു. അതില്‍ പറഞ്ഞത് ഇപ്രകാരം ആയിരുന...

J
Jithin Unnikulam July 31, 2017 • 2 മിനിറ്റ് വായന • 7 വായനകൾ
WhatsApp Facebook X
പായസത്തിന്റെ  മതം
നമ്മുടെ നാടിന്‍റെ ഇപ്പോഴത്തെ യാത്ര എങ്ങോട്ടാണ് എന്ന് ചിന്തിക്കുമ്പോള്‍ നാളെ എല്ലാ കുട്ടികളെയും വീട്ടില്‍ ഇരുത്തി പഠിപ്പിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.  കഴിഞ്ഞ ദിവസം ഒരാള്‍ fb യില്‍ ഒരു പോസ്റ്റിട്ടു. അതില്‍ പറഞ്ഞത് ഇപ്രകാരം ആയിരുന്നു. " തന്റെ മകളുടെ ജന്മദിനത്തിന് അമ്പലത്തില്‍ നിന്നും നല്‍കിയ പായസം അവളുടെ സ്കൂളിലെ ഒരു ടീച്ചര്‍ ഒഴികെ മറ്റാരും കഴിച്ചില്ല" എന്നതാണ്. ഈ കുട്ടി പഠിക്കുന്നത് ക്രിസ്ത്യന്‍ മിഷനറിയുടെ സ്കൂളിലും. പായസം കഴിച്ച ഏക ടീച്ചര്‍ ഹിന്ദുവും.

4 ആം ക്ലാസ്സില്‍ പഠിക്കുന്ന ആ കുട്ടി അവളുടെ ജന്മദിനമായതിനാല്‍ ആണ് ആ പായസം സ്കൂളില്‍ കൊണ്ടുപോയതും കുട്ടികള്‍ക്ക് കൊടുക്കുവാന്‍ തയ്യാറായതും. എന്നാല്‍ ഇത് കുട്ടികള്‍ കഴിച്ചില്ല എങ്കില്‍ ആ കുഞ്ഞു കുട്ടികളുടെ മനസ്സില്‍ പോലും ശക്തമായ രീതിയില്‍ ഉള്ള മതവിശ്വാസം വളര്‍ത്തിയെടുത്തു എന്നാണു മനസ്സിലാക്കുവാന്‍ കഴിയുക.

പലയിടത്തും ഓരോ മതസ്ഥര്‍ അവരവരുടെ വിശ്വാസത്തെ പ്രാര്‍ത്ഥിച്ചുകൊണ്ടാകും ഭക്ഷണങ്ങള്‍ പാചകം ചെയ്യുന്നത് പോലും. അതൊന്നും നമ്മളാരും മതത്തിന്റെ ഭക്ഷണമാണ് എന്ന രീതിയില്‍ കഴിക്കാതെ ഇരിക്കുകയുമില്ല.

എന്റെ സുഹുര്‍ത്തുക്കളില്‍ പലരും മുസ്ലീം ആണ്, അവര്‍ പള്ളിയില്‍ നിന്നും കൊണ്ട് വന്ന ഭക്ഷണം ഞാന്‍ കഴിച്ചിട്ടുണ്ട്. അവിടെ അവരുടെ വിശ്വാസം അല്ല ഞാന്‍ നോക്കിയത്. എന്റെ സ്നേഹിതരുടെ സ്നേഹമാണ്.  അതുപോലെ ഞാന്‍ നിരവധി ക്രിസ്ത്യന്‍ വീടുകളില്‍ പോയി അവര്‍ വെഞ്ചരിച്ച് കൊണ്ടുവന്ന അപ്പവും വീഞ്ഞും  ഞാന്‍ കഴിച്ചിട്ടുണ്ട്.  ഇവിടെയൊന്നും എന്റെ മതവിശ്വാസം നഷ്ടപ്പെടുകയോ ഞാന്‍ മറ്റ് മതത്തിലേക്ക് മാറിപ്പോകുകയോ ചെയ്തിട്ടില്ല. മിസ്മി ചൊല്ലി അറക്കുന്ന കോഴിയെ കഴിക്കാത്തവരും കേരളത്തില്‍ കുറവാണെന്നുള്ള കാര്യവും ഈ അവസരത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.

ഇത്തരത്തില്‍ ഉള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പടരുമ്പോള്‍ അത് വര്‍ഗ്ഗീയ വത്കരിച്ചു അതില്‍ സുഖം കണ്ടെത്തുന്നവരെ നാം ആദ്യം തിരിച്ചറിയണം. അല്ലെങ്കില്‍ വരുംനാളെ നമ്മളും   ഇതുപോലെ മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലി ചകേണ്ടി വരും. പലയിടത്തും യുദ്ധങ്ങള്‍ പോലും ഉണ്ടായത് മതത്തിന്റെ പേരിലാണ് എന്ന കാര്യം നമ്മളാരും മറക്കരുത്. രശ്മി നായരെപ്പോലെ ഉള്ളവര്‍ എന്ത് ആഭാസത്തരവും വിളിച്ചു പറഞ്ഞേക്കാം, കാരണം അവര്‍ക്ക് അതും ഒരു ആഘോഷമാണ്.

വരും തലമുറയെ ഇനി പറഞ്ഞു മനസ്സിലാക്കേണ്ടവര്‍ നമ്മളാണ്, പള്ളിയും അമ്പലവും എല്ലാം ഈ നാട്ടില്‍ ഉണ്ടെന്നും അതിനേക്കാള്‍ വലുതാണ്‌ മനുഷ്യമനസ്സുകള്‍ തമ്മിലുള്ള ബന്ധമെന്നും ,ആ സ്നേഹബന്ധത്തില്‍ ഒരിക്കലും മതം കലര്‍ത്തരുത് എന്നും മതവും, മതവിശ്വാസവും പള്ളികൂടങ്ങളില്‍ കയറ്റരുതെന്നും  നാം പറഞ്ഞു മനസ്സിലാക്കണം.

ടാഗുകൾ (Tags): #article
JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.