സൗമ്യ വധക്കേസും സുപ്രീം കോടതി വിധിയും പിന്നെ കുറെ സംശയങ്ങളും

ശരിക്കും നമ്മളെ എല്ലാം ഞെട്ടിക്കുന്ന ഒരു പ്രസ്താവനയാണ് കഴിഞ്ഞ ദിവസം പരമോന്നത കോടതി അഭിഭാഷകരോട് ചോദിച്ചത്.സൗമ്യ വധക്കേസില്‍ പ്രതിയെന്നു കേരള ഹൈക്കോടതി പോലും ശരി വച്ച "ഗോവിന്ദച്ചാമി" ക്ക്  എതിരെ എന്താണ് തെളിവ്? അയാളാണ് തള്ളിയിട്ടത്‌  എന്നതിന്...

J
Jithin Unnikulam September 10, 2016 • 2 മിനിറ്റ് വായന • 7 വായനകൾ
WhatsApp Facebook X
സൗമ്യ വധക്കേസും സുപ്രീം കോടതി വിധിയും  പിന്നെ  കുറെ സംശയങ്ങളും

ശരിക്കും നമ്മളെ എല്ലാം ഞെട്ടിക്കുന്ന ഒരു പ്രസ്താവനയാണ് കഴിഞ്ഞ ദിവസം പരമോന്നത കോടതി അഭിഭാഷകരോട് ചോദിച്ചത്.
സൗമ്യ വധക്കേസില്‍ പ്രതിയെന്നു കേരള ഹൈക്കോടതി പോലും ശരി വച്ച "ഗോവിന്ദച്ചാമി" ക്ക്  എതിരെ എന്താണ് തെളിവ്? അയാളാണ് തള്ളിയിട്ടത്‌  എന്നതിന് വല്ല തെളിവും ഉണ്ടോ? സൗമ്യ രക്ഷയ്ക് വേണ്ടി ട്രെയിനില്‍ നിന്നും ചാടിയതാകില്ലേ? ഒറ്റക്കയ്യന്‍ ആയ  ആള്‍ എങ്ങനെ ഇങ്ങനെ ഒരു  കൊലപാതകം ചെയ്യും?
ഇങ്ങനെ പോകുന്നു സുപ്രീം കോടതിയുടെ ചോദ്യങ്ങള്‍. ഈ വാര്‍ത്ത‍ കണ്ട ഏതൊരാള്‍ക്കും തോന്നിയത് പോലെയുള്ള  കാര്യങ്ങള്‍ എനിക്കും തോന്നി, അതില്‍ ചിലത് മാത്രം ഞാന്‍ പറയുന്നു
1- സൗമ്യ വധക്കേസില്‍ പിടിയിലായ ഗോവിന്ദച്ചാമിയെ മുന്‍ സര്‍ക്കാര്‍ അവരുടെ മുഖം രക്ഷിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം കുടുക്കിയതോ?
2 - ഗോവിന്ദച്ചാമിയെപ്പോലെ ഉള്ള  ക്രിമിനലുകള്‍ക്ക് വേണ്ടി വാദിക്കാന്‍ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന വക്കീലന്മാര്‍, ഇവര്‍ ഇങ്ങനെ ക്രിമിനലുകള്‍ക്ക് വേണ്ടി വാദിക്കാന്‍ വരുന്നതിന് പിന്നില്‍ എന്ത്?
3 - കേരള പോലീസ് അന്വേഷിച്ചപ്പോള്‍ ലഭിച്ചിരുന്ന തെളിവുകള്‍ ഒക്കെ എവിടെപ്പോയി?
4 - സര്‍ക്കാര്‍ വക്കീല്‍ ഈ കേസിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായപ്പോള്‍ ഈ കേസ് ശരിക്കും പഠിച്ചില്ലേ?
5 - വിചാരണ കോടതിയിലും ഹൈക്കോടതിയിലും കേസ് നടത്തിയ പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേശനെ കേസിന്റെ നടപടികളില്‍ നിന്ന് ഒഴിവാക്കിയത് എന്ത് കൊണ്ട്?
--------------------------------------------------------------------------
ഇതുപോലെ  നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ മുന്നോട്ടു നീങ്ങുകയാണ് ഈ കേസ്.  നിരവധി കൊലപാതകങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്, പലതിലും തെളിവുകള്‍ ലഭിച്ചിട്ടും ലഭിച്ചില്ല എന്ന മറുപടിയില്‍ കേസ് തള്ളിപ്പോകുന്നു.

സൗമ്യയെപ്പോലെ തന്നെ ഇപ്പോള്‍ കേരളം കേട്ട്കൊണ്ടിരിക്കുന്ന ഒരു പേരാണ് പെരുമ്പാവൂര്‍ സ്വദേശിനിയായ ജിഷയുടെ മരണം. ഇപ്പോള്‍ ഭരിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വന്നു പെട്ടെന്ന് തന്നെ ഒരു അന്യസംസ്ഥാനക്കാരനെ അറസ്റ്റ് ചെയ്യുക ഉണ്ടായി. പക്ഷെ അവന്‍ ഇപ്പോള്‍ സുഖമായി ജയിലില്‍ കഴിയുന്നു.  പണ്ട് ഗോവിന്ദച്ചാമിയെ പിടികൂടിയപ്പോള്‍ മെലിഞ്ഞു ഉണങ്ങിയ ഒരു ശരീരം ഉള്ള വ്യക്തിയായിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയെ കവച്ചു വയ്ക്കുന്ന ഗ്ലാമര്‍ ആയി. ഇതുപോലെ തന്നെയാകുമോ ജിഷയുടെ ഘാതകന്‍ എന്ന് പറഞ്ഞു സര്‍ക്കാര്‍ ജയിലില്‍ പിടിച്ചിട്ട ആ അന്യസംസ്ഥാനക്കാരന്‍???


ചോദ്യങ്ങള്‍ ഇങ്ങനെ ബാക്കിയാകുമ്പോളും ഇന്ത്യയുടെ പല ഭാഗത്തും  ദിനംതോറും നിരവധി സൗമ്യമാരും, ജിഷമാരും  കൊല്ലപ്പെടുന്നു. ഇത്തരത്തിലെ കൊലപാതകങ്ങള്‍ നിര്‍ത്താന്‍ വേണം നമ്മുടെ നാടിന് ശക്തമായൊരു നിയമം.

ടാഗുകൾ (Tags): #article
JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.