സോഷ്യല്‍ മീഡിയ എന്ന കൌമാര ആപ്പ്

 വളരെ ദുഃഖകരമായ വാര്‍ത്തയായിരുന്നു പത്തനംതിട്ടയില്‍ നിന്നും കാണാതായ പെണ്‍കുട്ടികളില്‍ 2 പേര്‍ ട്രെയിന്‍ തട്ടി മരിച്ചത്...... മൂന്ന്‍ കുടുംബത്തിന്റെ സന്തോഷമായിരുന്നു ആ നിമിഷം ഇല്ലാതായത്........... അതിനുശേഷം മാധ്യമങ്ങള്‍ നിറയെ വാര്‍ത്ത വന്നു, പെണ്...

J
Jithin Unnikulam July 16, 2015 • 2 മിനിറ്റ് വായന • 5 വായനകൾ
WhatsApp Facebook X
സോഷ്യല്‍ മീഡിയ എന്ന കൌമാര ആപ്പ്

 വളരെ ദുഃഖകരമായ വാര്‍ത്തയായിരുന്നു പത്തനംതിട്ടയില്‍ നിന്നും കാണാതായ പെണ്‍കുട്ടികളില്‍ 2 പേര്‍ ട്രെയിന്‍ തട്ടി മരിച്ചത്...... മൂന്ന്‍ കുടുംബത്തിന്റെ സന്തോഷമായിരുന്നു ആ നിമിഷം ഇല്ലാതായത്........... അതിനുശേഷം മാധ്യമങ്ങള്‍ നിറയെ വാര്‍ത്ത വന്നു, പെണ്‍കുട്ടികള്‍ മരിച്ചത് ചതിയില്‍ കുടുങ്ങിയതാനെന്നു സംശയം.... ഒരു പെണ്‍കുട്ടിയുടെ ടാബില്‍ നിന്നും അശ്ലീല സന്ദേശം ആയിരുന്നു പോയിരുന്നത് എന്ന്........

പരീക്ഷക്ക്‌ എല്ലാത്തിനും A+ കിട്ടിയപ്പോള്‍ വീട്ടുകാര്‍ സന്തോഷിച്ചു കാണും, പക്ഷെ അതിനു പിന്നില്‍ ഇങ്ങനെ ഒരു (A) കൂടി ഉണ്ടാകും എന്ന് കരുതി കാണില്ല....
എന്നും സോഷ്യല്‍ മീഡിയയിലും അല്ലാതെയും പീഡന വാര്‍ത്തകള്‍ കേള്‍ക്കുന്നതാണ് നമ്മളെല്ലാം.... പക്ഷെ എന്നിട്ടും ആരും തന്നെ അത് മുഖവിലക്കെടുക്കുന്നില്ല...

കഴിഞ്ഞ 2 മാസം മുന്പ് എന്റെ ഷോപ്പില്‍ ( ഇന്റര്‍നെറ്റ് കഫെ ) ഒരു പെണ്‍കുട്ടി നെറ്റ് ഉപയോഗിക്കാന്‍ വന്നു, ആ കുട്ടി അത് ലോഗ് ഓഫ്‌ ചെയ്യാന്‍ മറന്നു.. പി സി ഓഫ്‌ ചെയ്യാന്‍ പോയ ഞാന്‍ കണ്ടത് ഇന്ന് പറഞ്ഞത് പോലെ പക്ക അശ്ലീല മെസ്സേജ്........ 

ഞാന്‍ ആകെ പകച്ചു പോയി.........ഒരാളോട് മാത്രമായിരുന്നെങ്കില്‍ ലവര്‍ ആണെന്നെങ്കിലും പറയാം..... പക്ഷെ ഇത് ഒരുപാട് ആളുകളോട്.....
ഈ കുട്ടികള്‍ ഒക്കെ എന്തെ ഇങ്ങനെ ആകുന്നു എന്ന് എനിക്ക് ചിന്തിച്ചിട്ട് ഒരു പിടിത്തവും കിട്ടുന്നില്ല...... എന്തായാലും പിന്നൊരിക്കല്‍ ഈ കുട്ടി വന്നപ്പോള്‍ ഞാന്‍ പറഞ്ഞു fb ഓഫ്‌ ചെയ്യാതെ പോകരുതുട്ടോ എന്ന്....... അപ്പോള്‍ എന്നോട് " ഏട്ടന്‍ വായിച്ചോ വല്ലതും ??
ഞാന്‍ പറഞ്ഞു വായിച്ചു.......... ആ കൊച്ചു ഒന്ന് ചിരിച്ചു എന്നല്ലാതെ വേറെ ഒരു കുഴപ്പവും ഇല്ല........( അതിനുശേഷം ആ കുട്ടി അങ്ങോട്ടേക്ക് വന്നിട്ടില്ല )
ഇന്ന് ആ കുട്ടികള്‍ മരിച്ച വാര്‍ത്ത കണ്ടപ്പോള്‍ എനിക്ക് പെട്ടെന്ന് ഇതാണ് ഓര്‍മ്മ വന്നത്. എനിക്ക് ഒരുപാട് പെണ്‍ സുഹുര്തുക്കള്‍ ആരോടും ഞാന്‍ ഇതുവരെ മോശമായി പെരുമാറിയിട്ടില്ല.......

സോഷ്യല്‍ മീഡിയ ഒരിക്കലും മറ്റുള്ളവരെ ചതിക്കാനുള്ള ഒരു ഉപകരണം ആക്കി മാറ്റരുത്.......നല്ല ബന്ധങ്ങള്‍ ഉണ്ടാക്കുക...

സോഷ്യല്‍ മീഡിയയെ വീട്ടുകാരേക്കാള്‍ കൂടുതല്‍ ഇഷ്ടപെടുന്ന പെണ്‍കിടാങ്ങളെ ഒന്നോര്‍ക്കുക "സോഷ്യല്‍ മീഡിയയില്‍ കിട്ടുന്ന ഏട്ടന്മാരോ മാമന്‍മാരോ ചിലപ്പോള്‍ നിങ്ങള്ക്ക് നല്ലൊരു വല നെയ്തിട്ടുണ്ടാകും, ആ വലയില്‍ വീണാല്‍ പിന്നെ നിങ്ങള്‍ക്ക് ഒരു തിരിച്ചു പോക്ക് കാണില്ല, അത്തരം ആളുകളെ തിരിച്ചറിയുക......നല്ല സൌഹൃദം ഉണ്ടാക്കുക "..................... ( എല്ലാരും ഒരുപോലെ അല്ല ).................

JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.