എന്റെ റോസിഇന്ന് ഞാന്‍ വെറുതെ ഇരുന്നപ്പോള്‍ അറിയാതെ പഴയ കാര്യങ്ങള്‍ കുറച്ചു ഞാന്‍ ഓര്‍ത്തുപോയി... അങ്ങനെയാണ് ഇനി പറയാന്‍ പോകുന്ന റോസിയുടെ കാര്യവും എന്റെ ഓര്‍മയിലേക്ക് ഓടിയെത്തിയത്.....ആരാണ് റോസി എന്നുള്ള കാര്യം അവിടെ നിക്കട്ടെ... ആദ്യം എന്റെ കുടും...
എന്റെ റോസി
ഇന്ന് ഞാന്‍ വെറുതെ ഇരുന്നപ്പോള്‍ അറിയാതെ പഴയ കാര്യങ്ങള്‍ കുറച്ചു ഞാന്‍ ഓര്‍ത്തുപോയി... അങ്ങനെയാണ് ഇനി പറയാന്‍ പോകുന്ന റോസിയുടെ കാര്യവും എന്റെ ഓര്‍മയിലേക്ക് ഓടിയെത്തിയത്.....
ആരാണ് റോസി എന്നുള്ള കാര്യം അവിടെ നിക്കട്ടെ... ആദ്യം എന്റെ കുടുംബത്തിലെ അംഗങ്ങളെകുറിച്ച് പറയട്ടെ..... അച്ഛനും അമ്മയും പിന്നെ ചേട്ടനും അനിയത്തിയും.....ഇനി ഇതിലേക്ക് ഒരാള്‍ കൂടി വരുന്നു അതാണ് റോസി....... ഇവളെ എങ്ങനെ കിട്ടി എന്ന് കൂടി അറിയണ്ടേ???
എന്റെ അച്ഛന്റെ സുഹുര്ത്തിന്റെ വീട്ടില്‍ ഉള്ളവള്‍ ആയിരുന്നു റോസി....ഒരുദിനം ആ സുഹുര്തും ഭാര്യയും മകനും കൂടെ എങ്ങോ പോയപ്പോള്‍ അവരുടെ കാര്‍ ഒരു അപകടത്തില്‍ പെട്ടു.............എല്ലാരും മരിച്ചുപോയി....
പിന്നെ ഞാന്‍ പറയണ്ട കാര്യമില്ലാലോ.....റോസി തനിച്ചാകുകയും ചെയ്തു..... .....അവിടെ ചെന്നപ്പോള്‍ അവളുടെ വിഷമം കണ്ടു എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല... അങ്ങനെ ഞാന്‍ അച്ഛനോട് പറഞ്ഞു അവളെയും ഞങ്ങള്‍ ഞങ്ങളുടെ വീട്ടിലേക്ക് കൂട്ടി കൊണ്ടുവന്നു..........
ഞങ്ങളുമായി അവള്‍ക്ക് തീരെ പൊരുത്തപെടാന്‍ കഴിയുമായിരുന്നില്ല... എങ്ങനെയോ ഒരുവിധം ഞങ്ങളുമായി പൊരുത്തപ്പെട്ടു.............അങ്ങനെ സന്തോഷത്തോടെ ഞങ്ങള്‍ ജീവിക്കവേ ഒരു ദിനം പുറത്തു പോയ ഇവളെ കാണാതായി.....ഒരുവിധം സ്ഥലങ്ങളില്‍ എല്ലാം ഞങ്ങള്‍ തിരഞ്ഞു............ എന്നിട്ടും..............
രാത്രി ആയിട്ടും അവളെ കാണുന്നില്ല.........എന്റെ വീട്ടില്‍ ആണേല്‍ മരണവീട്ടില്‍ പോയ അവസ്ഥയും.........ഹോ ആര്‍ക്കും വെള്ളവും വേണ്ട ഭക്ഷണവും വേണ്ട................. പകുതി മുതല്‍ ആണ് അവള് ഞങ്ങളുടെ വീട്ടിലെ ഒരു അംഗം ആയതെങ്കിലും എനിക്ക് അവളെ ജീവനായിരുന്നു........ അതുകൊണ്ട് തന്നെ ഇവളെ കാണാതെ ആയതു എനിക്കായിരുന്നു ഏറ്റവും കൂടുതല്‍ വിഷമം ഉണ്ടാക്കിയത്..........
അവിടെ ഇരുന്നു തന്നെ എല്ലാരും സകല അമ്പലങ്ങളിലെക്ക് എല്ലാം നേര്‍ച്ച നേര്‍ന്നു..........കൂടെ ഞാനും...... അങ്ങനെ ഒരു ദിനം വളരെ വിഷമത്തോടെ കടന്നുപോയി.............
-------------------------------------------------------------------------------------------
അടുത്ത ദിവസം രാവിലെ തുടങ്ങി അന്വേഷണം..........എവിടെയും ഒരു രക്ഷയും കിട്ടിയില്ല........അങ്ങനെ അന്നത്തെ ദിവസവും പതിവ് പോലെ തന്നെ കഴിഞ്ഞുപോയി......ഞങ്ങളുടെ വിഷമം കൂടുകയും ചെയ്തു........പിറ്റേന്ന വീണ്ടും അന്വേഷണം ആരംഭിച്ചു...... അങ്ങനെയിരിക്കെ അടുത്ത വീട്ടിലെ ചേട്ടന് പറയുന്നു അങ്ങേരോട് ആരോ പറഞ്ഞത്രേ ഇന്നലെ വൈകുന്നേരം ആ കടവിനരികില്‍ കണ്ടെന്നു.......... എന്റെ നെഞ്ചൊന്നു പിടച്ചു...... ഞാന്‍ വേഗം അങ്ങോട്ടേക്ക് പോയി..........അപ്പോള്‍ അവിടെ ഒരു ആള്‍കൂട്ടം.....ഞാന്‍ വളരെ ഭയത്തോടെ അങ്ങോട്ടേക്ക് ചെന്ന്.......... നോക്കുമ്പോള്‍ ഞാന്‍ ആകെ തകര്‍ന്നു പോയി.................
ആരുടെയോ ക്രൂരതക്ക് ഇരയായി ആ വെള്ളത്തില്‍ ചത്തു പൊന്തി കിടക്കുന്നു എന്റെ റോസി.................. എനിക്കത് സഹിക്കാന്‍ കഴിഞ്ഞില്ല................ കാലം ഇത്ര കഴിഞ്ഞിട്ടും ഇന്നും അവളുടെ ആ മനോഹരമായ മുഖം എന്റെ മനസ്സില്‍ നിന്നും മായുന്നില്ല..................... അത്രക്കും ഇഷ്ടമായിരുന്നു എനിക്ക് അവളെ....................
-----------------------------------------------------------
ഇനി ഞാന്‍ പറഞ്ഞ ആ റോസി ആരാണെന്ന് നിങ്ങള്‍ക്ക് അറിയണ്ടേ????? അത് മറ്റാരും അല്ല എന്റെ വീട്ടില്‍ ഉണ്ടായിരുന്ന പട്ടിക്കുട്ടി ആയിരുന്നു.......