കുടിയന്മാര്‍ വിവിധതരം, ലഹരി എന്തിന്???

ഹായ് സുഹുര്തുക്കളെ , ആദ്യമേ പറയട്ടെ, ഞാനും ആദ്യമൊക്കെ വല്ലപ്പോഴും ഒന്ന്‍ സാമ്പിള്‍ നോക്കാറുണ്ടായിരുന്നു. എന്നാല്‍ ഇന്നില്ലാട്ടോ....ഒരുവിധം ലഹരിയുടെ എല്ലാം സ്വാദ് ഞാന്‍ അറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ എന്നെ നശിപ്പിക്കുന്നതാനെന്നു സ്വയം തോനിയത് കൊണ്ട...

J
Jithin Unnikulam December 01, 2014 • 3 മിനിറ്റ് വായന • 6 വായനകൾ
WhatsApp Facebook X
കുടിയന്മാര്‍ വിവിധതരം, ലഹരി എന്തിന്???


ഹായ് സുഹുര്തുക്കളെ , ആദ്യമേ പറയട്ടെ, ഞാനും ആദ്യമൊക്കെ വല്ലപ്പോഴും ഒന്ന്‍ സാമ്പിള്‍ നോക്കാറുണ്ടായിരുന്നു. എന്നാല്‍ ഇന്നില്ലാട്ടോ....ഒരുവിധം ലഹരിയുടെ എല്ലാം സ്വാദ് ഞാന്‍ അറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ എന്നെ നശിപ്പിക്കുന്നതാനെന്നു സ്വയം തോനിയത് കൊണ്ട് ഞാന്‍ എല്ലാം അവസാനിപ്പിച്ചു.

അന്ന് ഞാന്‍ ഓരോ പെഗ്ഗ് അടിക്കുമ്പോള്‍ എനിക്ക് ചുറ്റും ഉണ്ടായിരുന്നവര്‍ 6 പെഗ്ഗോ അതിലധികമോ കഴിക്കുമായിരുന്നു,.. ഇത് കഴിച്ചു കഴിഞ്ഞാലോ??? അപ്പോള്‍ തുടങ്ങും കഥ പറച്ചില്‍. എന്റമ്മോ......അത് പറയാത്ത നല്ലത്.
എന്ന് എല്ലാരും എന്നോട് ചോദിക്കാറുണ്ട് നീ കുടിക്കാതിരിക്കുമ്പോള്‍ എന്ത് നേടി എന്ന്. അതിനു എനിക്ക് ഒരുത്തരവും പറയാന്‍ ഇല്ല.. ഞാന്‍ ഒന്നും നേടിയിട്ടില്ല. പക്ഷെ എന്നാലും ചില സമയങ്ങളില്‍ എനിക്ക് സ്വയം തോന്നും ഞാന്‍ എന്തൊക്കെയോ നേടി എന്നത്. അങ്ങനെ തോനുന്നത് മറ്റുള്ള കുടിയന്മാര്‍ റോഡില്‍ കിടക്കുംമ്പോലോ അല്ലെങ്കില്‍ എവിടെ നിന്നെങ്കിലും വാള് വെക്കുന്നത് കാനുബോലോ ഞാന്‍ സ്വയം ആസ്വസിക്കാരുണ്ട്... ഞാന്‍ എന്തൊക്കെയോ നേടി എന്ന്.

കുടിയന്മാര്‍ എത്ര തരം എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല എത്ര ഉണ്ടെന്നു. എന്നാലും എന്റെ കാഴ്ചപ്പാടിലെ കുറച്ചു തരം കുടിയന്മാര്‍.....
1 – അടിച്ചാലും അടിച്ചാലും ഫിറ്റ്‌ ആകാത്തവര്‍ .
അതെ ഇക്കൂട്ടര്‍ എത്ര അടിച്ചാലും അടിച്ചാലും ഒരു തരത്തിലും ഫിറ്റ്‌ ആകുന്നില്ല. പിന്നെ ഇക്കൂട്ടര്‍ പൊതുവേ മറ്റുള്ളവരോട് വഴക്കിനു പോകാറില്ല. നല്ല സംസാരം ആയിരിക്കും.

2 – ഫിറ്റ്‌ ആയാലും ആവശ്യമില്ലാതെ  കുടിക്കുന്നവര്‍
ഇക്കൂട്ടരുടെ കാര്യം പറയാത്തത ഭേദം . അവര്‍ക്ക് താങ്ങാവുന്നതിലും അധികം കുടിക്കും , എന്നിട്ടും മതിയാകാതെ വീണ്ടും വീണ്ടും കുടിക്കും . ഇക്കൂട്ടരെ കൊണ്ട് വല്യ ശല്യം ഒന്നും ഇല്ലേലും ചിലപ്പോള്‍ ഇവര്‍ മതി നാട്ടുകാര്‍ക്കെല്ലാംകഷ്ടപാടുണ്ടാക്കാന്‍. എവിടേലും വീണങ്ങു കിടക്കും. അത് എവിടാണെന്ന് എന്നൊന്നും പറയാന്‍ പറ്റില്ല.

3 – കുടിച്ചു നാട്ടുകാരെ മുഴുവനും വെറുപ്പിക്കുന്നവര്‍
ഹോ....ഇക്കൂട്ടരെ കൊണ്ടാണ് എല്ലാര്‍ക്കും ദോഷം. മൂക്കറ്റം കുടിച്ചിട്ട് എല്ലാരെയും തെറി പറച്ചില്‍ പിന്നെ കാണുന്നവനോടൊക്കെ ചുമ്മാ കേറി അങ്ങ് ചൂടാകുക. പിന്നെ സ്ത്രീ എന്നോ പുരുഷനെന്നോ വെത്യാസമില്ലാതെ തെറിയും വഴക്കും പറയുക. ഇക്കൂട്ടര്‍ കല്യാണം കഴിഞ്ഞതാണേല്‍ പറയുകയും വേണ്ട. അന്ന് ആ വീട്ടില്‍ ഗാനമേള ആയിരിക്കും.

4 – ഷോ കുടിയന്മാര്‍
അതെ ഇതാണ് ഞാന്‍ പറയുന്ന “ഷോ “ കുടിയന്മാര്‍. ചുമ്മാ മറ്റുള്ളവരുടെ മുന്നില്‍ ഞാന്‍ ഭയങ്കര സംഭവം ആണെന്ന് വരുത്തി തീര്‍ക്കുവാന്‍ വെറുതെ കുടിക്കും, എന്നിട്ടോ കിടന്നു ആട്ടമായിരിക്കും. ചിലപ്പോള്‍ ആകെ 1 പെഗ്ഗ് ആയിരിക്കും അടിചിട്ടുണ്ടാകുക. പക്ഷെ അവരുടെ ആക്ഷന്‍ കണ്ടാലോ 1 ഫുള്‍ അകത്താക്കിയ അവസ്ഥയാ. ഹോ....ഇങ്ങനെയും ഒരു ജന്മം .

5 – വീട്ടുകാരോട് മാത്രം വഴക്ക് കൂടുന്നവര്‍
ഈ കൂട്ടരേ കൊണ്ട് ഏതായാലും നാട്ടുകാര്‍ക്ക് ഒരു പ്രശ്നവും ഇല്ല. ഇവര്‍ വീട്ടില്‍ എത്തിയാല്‍ മാത്രമേ പ്രശ്നം ഉള്ളു. ഭാര്യയെ സംശയം അല്ലെങ്കില്‍ പിള്ളേരെ സംശയം പിന്നെ അടിയായി പിന്നെ ഭരണിപ്പാട്ടായി...

6 – മാന്യന്മാരായ കുടിയന്മാര്‍
ഇവര് മഹാ സംഭവമാ ...പകല്‍ മാന്യന്മാര്‍ എന്ന് വേണേല്‍ പറയാം. പകല്‍ കുടിയന്മാരെകുറിച്ച് ഉള്ള കുറ്റം മുഴുവനും പറയും എന്നാലോ രാത്രി ഒന്ന് ആകട്ടെ ഓടി ചെല്ലും എന്തിനെന്നോ “കട്ട” ഇടാന്‍ . പിന്നെ തുടങ്ങും പാട്ടും കൂത്തും. അതിന്റെ കൂടെ കുറച്ചു ഉപദേശവും .

ഇനിയും കുടിയന്മാര്‍ ഒരുപാട് ഉണ്ട്. സുഹുര്തുക്കളെ നിങ്ങള്‍ ഒന്ന് ചിന്തിച്ചു നോക്കു, നമ്മള്‍ കുടിക്കുന്നത്കൊണ്ട് അല്ലെങ്കില്‍ ഏതേലും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് കൊണ്ട് ആര്കാന് പ്രയോജനം??? ഒരു കുടിയനായ ആള്‍ എത്ര പണം ഉള്ളവന്‍ ആണേലും അവനു സമൂഹത്തില്‍ ഒരു വിലയും കാണില്ല. അവന്റെ കുടുംബം എന്നും മനസ്സമാധാനം ഇല്ലാതാകും
കുട്ടികള്‍ നിങ്ങളെ കണ്ടു പഠിക്കുന്നു. ഭാര്യ ഒരിക്കലും നിങ്ങളുടെ ഈ ലഹരി ഉപയോഗത്തെ അനുകൂലിക്കില്ല. അവള്‍ എന്നും കരയും പക്ഷെ നിങ്ങള്‍ അതൊന്നും കാണില്ല. കാരണം നിങ്ങള്‍ അവളെ കാണുന്നത് എപ്പോളും ലഹരി അടിച്ചതിനു ശേഷമായിരിക്കും.

ലഹരി കാരണം എത്ര പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു
ഒരു പക്ഷെ നിങ്ങള്‍ ഇത് വായിക്കുന്നത് പോലും ഇപ്പോള്‍ 2 പെഗ്ഗ് അടിചിട്ടാകാം അല്ലെങ്കില്‍ ഏതേലും ഒരു ലഹരി ഉപയോഗിച്ചിട്ടാകം . ചിന്തിക്കൂ സുഹുര്‍തെ ചിന്തിക്കൂ...................ഏതേലും ഒരു ജീവി ചത്ത്‌ നാരുമ്പോള്‍ നമ്മള്‍ ആരെങ്കിലും അതിന്റെ അടുത്തേക്ക് പോകുമോ??? ഇല്ല എന്നായിരിക്കും നിങ്ങളും ഇപ്പോള്‍ ചിന്തിക്കുക. അത്പോലെ തന്നെയാണ് നിങ്ങള്‍ കുടിച്ചു കഴിഞ്ഞാലും സംഭവിക്കാന്‍ പോകുന്നത്. നിങ്ങളില്‍ നിന്നും എല്ലാരും അകലും......................................


ലഹരി ഉപയോഗം നിര്‍ത്തൂ നല്ലൊരു നാടിനായി ഉണര്‍ന്നു പ്രവര്‍ത്തിക്കൂ.......................
JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.