
പ്രിയ സുഹുര്തുക്കളെ , ആദ്യമേ പറയട്ടെ അയ്യപ്പനെ വിശ്വസിക്കുന്ന സ്വാമിമാരെയല്ല ഞാന്‍ പറയുന്നത്. മണ്ഡല കാലം ആകുമ്പോള്‍ ശബരിമലക്ക് പോകാന്‍ മാലയിടുക എന്നത് ഇപ്പോള്‍ ഒരു ഫാഷന്‍ ആയി മാറിയിരിക്കുകയാണ്. സ്വാമി ആയി കഴിഞ്ഞാല്‍ എങ്കിലും നല്ല രീതിയില്‍ വ്രതം എടുക്കണ്ടേ????
സ്വാമിയായാല്‍ സുഖങ്ങള്‍ എല്ലാം വെടിയണം എന്നാണു പൊതുവേ ഞാന്‍ കേട്ടിട്ടുള്ളത്. ഇപ്പോള്‍ ഉള്ള സ്വാമിമാര്‍ക്കെല്ലാം ഒരു സമയത്ത് മാത്രമേ അയ്യപ്പനെകുറിച്ച് ഓര്‍മ്മ കാണൂ... രാത്രിയില്‍ എവിടെയെങ്കിലും ഭജന ഉണ്ടാകുമ്പോള്‍.! അതുവരെ പല സ്വാമിമാരും ഫേസ്ബുക്കിലും വാട്സ്അപ്പിലും ആണ് . അത് മാത്രമോ ഭക്തിഗാനങ്ങള്‍ കേള്‍ക്കേണ്ട സമയം ഏതെങ്കിലും ന്യൂ ജെനറേഷന് പാട്ട് വന്നിട്ടുണ്ടെങ്കില്‍ അത് കേള്‍ക്കാന്‍ ആണ് ഓട്ടം