ഇത് എന്റെ പര്‍ദ്ദ, ഇതില്‍ നിങ്ങള്‍ക്ക് അവകാശമില്ല

ഞാന്‍ ഇത് എഴുതുന്നത് നിങ്ങളെ ആരെയും വേദനിപ്പിക്കാനോ നിങ്ങളുടെ ആരുടെയെങ്കിലും വിശ്വാസത്തെ അപമാനിക്കാനോ വേണ്ടിയല്ല. നേരെ മറിച്ച് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പ്രമുഖ കവി പവിത്രന്‍ തീക്കുനി എഴുതിയ അദ്ദേഹത്തിന്റെ ഒരു കവിതയെ ഒരു കൂട്ടം ആളുകള്‍ വിമര്‍ശിച്ച...

J
Jithin Unnikulam December 13, 2017 • 1 മിനിറ്റ് വായന • 4 വായനകൾ
WhatsApp Facebook X
ഇത് എന്റെ പര്‍ദ്ദ, ഇതില്‍ നിങ്ങള്‍ക്ക് അവകാശമില്ല
ഞാന്‍ ഇത് എഴുതുന്നത് നിങ്ങളെ ആരെയും വേദനിപ്പിക്കാനോ നിങ്ങളുടെ ആരുടെയെങ്കിലും വിശ്വാസത്തെ അപമാനിക്കാനോ വേണ്ടിയല്ല. നേരെ മറിച്ച് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പ്രമുഖ കവി പവിത്രന്‍ തീക്കുനി എഴുതിയ അദ്ദേഹത്തിന്റെ ഒരു കവിതയെ ഒരു കൂട്ടം ആളുകള്‍ വിമര്‍ശിച്ചത് കണ്ടു. അതില്‍ ഭയന്നിട്ടോ എന്തോ അദ്ദേഹം അത് പിന്‍വലിക്കുകയും ചെയ്തു.

ഒരു രണ്ടുമാസം മുന്‍പ് കര്‍ണ്ണാടകയില്‍ ഒരു പത്രപ്രവര്‍ത്തക അതിധാരുണമായി  കൊലചെയ്യപ്പെട്ടപ്പോള്‍ പലരും ഇങ്ങനെ പറഞ്ഞത് കണ്ടു " എഴുത്തുകാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്, അതിന്മേല്‍ ഉള്ള ആര്‍ എസ് എസ് ന്റെ കടന്നുകയറ്റം ചെറുക്കണം "  (ഇത് പറയുമ്പോള്‍ ഞാന്‍ ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ആണെന്ന് നിങ്ങള്‍ കരുതരുത്. എനിക്ക് യാതൊരു രാക്ഷ്ട്രീയവും ഇല്ല.) മേല്‍പ്പറഞ്ഞ അഭിപ്രായത്തോട് ഞാനും അനുകൂലിക്കുന്നു. ആര്‍ എസ് എസ് എന്നല്ല ആര്‍ക്കും തന്നെ ഒരു ആളുടെയും അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുവാന്‍ അധികാരമില്ല. നമ്മള്‍ ജീവിക്കുന്നത് ഇന്ത്യാ മഹാരാജ്യത്താണ്, ഇവിടെ നമുക്ക് അതിനുള്ള അധികാരം ഉണ്ട്.

അപ്പോള്‍ പിന്നെ ഇന്നലെ എന്തിനു ആ കവിയെ വിമര്‍ശിച്ചു? അദ്ദേഹത്തിന്റെ ഒരു കവിതയെ മാത്രം വിലയിരുത്തി അദ്ദേഹത്തെ വര്‍ഗ്ഗീയ വാദി അല്ലെങ്കില്‍ ഏതെങ്കിലും ഒരു പ്രത്യേക മതത്തിനു എതിരെ പറയുന്നവന്‍ എന്ന് തരം തിരിക്കുന്നത് ശരിയായ കാര്യമാണോ?  അദ്ദേഹം പര്‍ദ്ദ എന്ന പേരില്‍ ഒരു കവിത എഴുതി, ഇതിനുമുന്‍പും പലരും ഇത്തരത്തില്‍ കവിതകള്‍ അല്ലെങ്കില്‍ കഥകള്‍ എഴുതിയിട്ടുണ്ട് അന്നൊന്നും ആര്‍ക്കും ആരെയും ഭീഷണിപ്പെടുത്തേണ്ട ആവശ്യം ഉണ്ടായില്ല. എന്നാല്‍ ഇന്ന് അങ്ങനെ സംഭവിക്കുന്നു. ഇങ്ങനെ പോയാല്‍ ഇനി ഇവിടെ ആര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ഉണ്ടാകുക???

ഇത് എന്റെ പര്‍ദ്ദയാണ് ഇതില്‍ ആര്‍ക്കും അവകാശമില്ല.... ഇതിന്റെ കോപ്പി റൈറ്റ് എനിക്ക് മാത്രം..... ദയവായി ഭ്രാന്ത് ഉള്ളവര്‍ ഇവിടേക്ക് വരരുത്....


ടാഗുകൾ (Tags): #article
JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.