രണ്ടു വാര്‍ത്തകള്‍ നീതി ഒന്ന്

പ്രിയ മിത്രങ്ങളെ ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും നോവുന്നെങ്കില്‍ ക്ഷമിക്കുക. ചില കാര്യങ്ങള്‍ നമ്മുടെ കണ്മുന്‍പില്‍ നടക്കുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കുവാന്‍ കഴിയുന്നില്ല.***************************************************വാര്‍ത്ത...

J
Jithin Unnikulam December 05, 2017 • 2 മിനിറ്റ് വായന • 5 വായനകൾ
WhatsApp Facebook X
രണ്ടു വാര്‍ത്തകള്‍ നീതി ഒന്ന്
പ്രിയ മിത്രങ്ങളെ ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും നോവുന്നെങ്കില്‍ ക്ഷമിക്കുക. ചില കാര്യങ്ങള്‍ നമ്മുടെ കണ്മുന്‍പില്‍ നടക്കുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കുവാന്‍ കഴിയുന്നില്ല.

വാര്‍ത്ത ഒന്ന് 
---------------------
കൊച്ചി മെട്രോയുടെ കുട്ടിയാനയ്ക്ക് പേരിടണമെന്നും ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന പേര് ഇടുമെന്നും കെ എം ആര്‍ എല്‍ അറിയിച്ചിരുന്നു.അത് അനുസരിച്ച് സാക്ഷര കേരളം ഇറങ്ങി തിരിച്ചു ഒരു പേരിടാന്‍. അവര്‍ പേരിടുകയും ചെയ്തു. " #കുമ്മനാന"
ഇങ്ങനെ ഒരു പേരിടാന്‍ കാരണം എന്തെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് അറിയാമല്ലോ.
ഒരാളെയും ഇത്തരത്തില്‍ വ്യക്തിഹത്യ നടത്തുന്നത് നമ്മുടെ നാടിനു ചേര്‍ന്നതല്ല.ഇങ്ങനെ വ്യക്തിഹത്യ നടത്തുന്നവര്‍ ഒന്നോര്‍ക്കുക, എനിക്കോ നിങ്ങള്‍ക്കോ കഴിയാത്ത ഒന്നാണ് #SPGസുരക്ഷയുള്ള പ്രധാനമന്ത്രിയുടെ അരികില്‍ എത്തുക എന്ന കാര്യം. മുന്‍കൂട്ടി പേര് നല്‍കി അതിനു ശേഷം അവര്‍ ഇടുന്ന ലിസ്റ്റ് പ്രകാരമാണ് പ്രധാനമന്ത്രിക്ക് അടുത്തേക്ക് ഏതൊരാള്‍ക്കും എത്തുവാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ അന്ന് #കുമ്മനംപ്രധാനമന്ത്രിക്ക് ഒപ്പം കയറിയതിനു ചില എതിര്‍പാര്‍ട്ടിക്കാര്‍ വലിഞ്ഞു കയറി എന്ന രീതിയില്‍ "#കുമ്മനടി" എന്ന പ്രയോഗം നടത്തി. അത് പിന്നീട് ചില വിരുതന്മാര്‍ വിക്കിപീഡിയ ഉള്‍പ്പെടെ ഉള്ള സൈറ്റുകളില്‍ നല്‍കുകയും ചെയ്തു.
എന്നാല്‍ അതിന്റെ അലയൊലികള്‍ അടങ്ങുന്നതിനു മുന്‍പേ അതെ വ്യക്തിയെ തന്നെ തികച്ചും അപമാനിക്കുന്ന തരത്തിലാണ് പുതിയ പേര് നല്‍കിയിരിക്കുന്നത്. അദ്ദേഹം നിറം കൊണ്ട് #കറുത്തിട്ടാണെങ്കിലും #മനസ്സ് കൊണ്ട് ഈ ഉള്ള ആളുകളേക്കാള്‍ എത്രയോ മുന്‍പന്തിയിലാണ്.
നാളെ നമ്മുടെ ആരെയെങ്കിലും ഇങ്ങനെ ട്രോള്‍ ചെയ്യുമ്പോള്‍ മാത്രമേ നമുക്ക് അതിന്റെ വിഷമം മനസ്സിലാകൂ....

വാര്‍ത്ത രണ്ട്
--------------------
ഹാദിയയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി കുറച്ചു നാള്‍ മുന്‍പ് വരെ സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും അഹോരാത്രം പ്രവര്‍ത്തിച്ച ചിലര്‍ കഴിഞ്ഞ ദിവസം എയിഡ്സ് ബോധവല്‍ക്കരണ പരുപാടിയുമായി ബന്ധപ്പെട്ടു മലപ്പുറത്ത് നടന്ന ഫ്ലാഷ് മൊബ്ബില്‍ പങ്കെടുത്ത മുസ്ലീം പെണ്‍കുട്ടികളെ #തേജോവധം ചെയ്യുന്ന കാഴ്ച കാണുവാന്‍ ഇടയായി.
മറ്റുള്ളവര്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന് വാശിപിടിക്കുന്നവര്‍ ഈ പെണ്‍കുട്ടികള്‍ക്ക് എന്തെ സ്വാതന്ത്ര്യം നല്കാഞ്ഞൂ??? ഫ്ലാഷ് മൊബ് കളിച്ചാല്‍ അവര്‍ക്ക് ഇവിടെ ജീവിക്കാന്‍ കഴിയില്ലേ? അതോ അതും വിലക്കിയിട്ടുണ്ടോ??? ഇവിടെ സംഭവിച്ചതും മേല്‍പ്പറഞ്ഞ പോലെ വ്യക്തിഹത്യ തന്നെയാണ്. #മലപ്പുറത്തിന്റെ മണ്ണില്‍ കളിച്ചപ്പോള്‍ അവര്‍ക്ക് ഇത്രയും അപമാനം നേരിടേണ്ടി വരുമെന്ന് അവര്‍ പോലും ചിന്തിച്ചു കാണില്ല.
ഇനി ഈ ജന്മം ആ കുട്ടികള്‍ അവരുടെ കലാപരമായ ഒരു കഴിവും പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കണ്ട...

#കേരളം #നമ്പര്‍ 1 ആണ് മറ്റുള്ളവരെ തരംതാഴ്ത്തുന്ന കാര്യത്തില്‍.......
ടാഗുകൾ (Tags): #article
JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.