പുരുഷന്മാര്‍ക്കും വേണം നീതി, ഞങ്ങളും മനുഷ്യരാണ്

ഇത് വായിച്ചു തുടങ്ങുന്നതിന് മുന്‍പേ നിങ്ങളോട് ഒന്ന് പറയട്ടെ " ഞാന്‍ ഒരു സ്ത്രീ വിരുദ്ധനല്ല, പക്ഷെ ഞങ്ങള്‍ പുരുഷന്മാര്‍ക്കും കിട്ടണം നീതിയും സമത്വവും " ആദ്യകാലങ്ങളില്‍ എവിടെയും കണ്ടിരുന്നത് ഇങ്ങനെ ആയിരുന്നു " ഞങ്ങള്‍ സ്ത്രീകള്‍ക്കും തുല്യ സമത്വം, ഞ...

J
Jithin Unnikulam September 28, 2017 • 2 മിനിറ്റ് വായന • 6 വായനകൾ
WhatsApp Facebook X
പുരുഷന്മാര്‍ക്കും വേണം നീതി, ഞങ്ങളും മനുഷ്യരാണ്
ഇത് വായിച്ചു തുടങ്ങുന്നതിന് മുന്‍പേ നിങ്ങളോട് ഒന്ന് പറയട്ടെ " ഞാന്‍ ഒരു സ്ത്രീ വിരുദ്ധനല്ല, പക്ഷെ ഞങ്ങള്‍ പുരുഷന്മാര്‍ക്കും കിട്ടണം നീതിയും സമത്വവും " ആദ്യകാലങ്ങളില്‍ എവിടെയും കണ്ടിരുന്നത് ഇങ്ങനെ ആയിരുന്നു " ഞങ്ങള്‍ സ്ത്രീകള്‍ക്കും തുല്യ സമത്വം, ഞങ്ങള്‍ക്കും വേണം നീതി " ഇങ്ങനെ പറഞ്ഞുകൊണ്ട് കുറെ സ്ത്രീകള്‍ സമരം നടത്തിയതിന്റെ ഫലമാണ് ഇന്ന് പുരുഷന്മാര്‍ അനുഭവിക്കുന്നത്.

 പീഡനം എന്ന് പറയുന്നത് ഇന്ന് സ്ത്രീകള്‍ ഏതൊരു പുരുഷനെയും താന്‍ വരച്ച വരയില്‍ നിര്‍ത്താന്‍ വേണ്ടി ഉപയോഗിക്കുന്ന ഒരു പദമായി മാറിയിരിക്കുന്നു. തൊട്ടതിനും പിടിച്ചതിനും ഒക്കെ പീഡനം എന്ന വാക്ക് ഉപയോഗിച്ച് കേസ് ഫയല്‍ ചെയ്യും. അവിടെ നിയമം സ്ത്രീകള്‍ക്ക് ഒപ്പം.

യഥാര്‍ത്ഥത്തില്‍ ബലാല്‍സംഗത്തിന് ഇരയാക്കപ്പെടുന്ന പല സ്ത്രീകള്‍ക്കും നീതി ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

കേട്ട് കഥകള്‍ ഉണ്ടാക്കുന്നവര്‍ക്കാണ് ഇവിടെ നീതി ലഭിക്കുന്നത്.

പീഡനങ്ങള്‍ വര്‍ദ്ധിച്ചതല്ല ഇന്ന് നാം ദിവസവും അത്തരത്തില്‍ ഉള്ള വാര്‍ത്തകള്‍ കാണുവാന്‍ കാരണം. ഇന്നത്തെ നിയമം സ്ത്രീകള്‍ക്ക് ഒപ്പം നില്‍ക്കുന്നതിനാല്‍ എല്ലാവരും പീഡനം എന്ന പേരില്‍ കേസ് കൊടുക്കുന്നത് കൊണ്ടാണ് അത്തരം വാര്‍ത്തകള്‍ ദിനംതോറും വരുന്നത്...

 ഇത്തരത്തില്‍ എന്തിനും ഏതിനും പീഡനം എന്ന വാക്ക് ഉപയോഗിച്ച് പുരുഷന്മാരെ കീഴടക്കുന്ന നടപടിക്കെതിരെ ശക്തമായ ഒരു നിയമം വന്നില്ലെങ്കില്‍ വരും കാലം ഇവിടെ ഉള്ള പുരുഷന്മാര്‍ ചിലപ്പോള്‍ കല്യാണം പോലും കഴിച്ചില്ലെന്ന് വരാം.

കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ചില സംഭവങ്ങള്‍ അങ്ങനെയാണ് സൂചിപ്പിക്കുന്നത്.

 കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറെ മൂന്ന്‍ സ്ത്രീകള്‍ കൂടി ക്രൂരമായി മര്‍ദ്ദിച്ചിരിക്കുന്നു. എന്നിട്ട് സംഭവിച്ചതോ? നാട്ടുകാര്‍ എല്ലാം നോക്കി നിന്നൂ, നിന്നത് നന്നായി എന്ന് ഇപ്പോള്‍ അവര്‍ക്കും തോനുന്നുണ്ടാകും, കാരണം ഇല്ലെങ്കില്‍ ഇന്ന് അവര്‍ക്ക് നേരെയും സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ് വന്നേനെ..

അടിയെല്ലാം കഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ ഈ സ്ത്രീകളെ തടഞ്ഞു നിര്‍ത്തി പോലീസിനെ വിളിച്ചു, അവര്‍ വന്നു സ്ത്രീകളെ കൂട്ടിപ്പോയി. ആള്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു.

ഈ പീഡനം ഒരു സ്ത്രീയ്ക്കായിരുന്നു സംഭവിച്ചതെങ്കിലോ?

ഇവിടുത്തെ മാധ്യമങ്ങളും ഫെമിനിസ്റ്റുകളും എന്ന് വേണ്ട എല്ലാവരും വരും പിന്തുണയുമായി. ചാനല്‍ ചര്‍ച്ചകള്‍ സജീവമാകും. സംഭവത്തില്‍ ആരോപിക്കപ്പെട്ട ആള്‍ അങ്ങനെ ചെയ്തോ എന്ന് പോലും ചിലപ്പോള്‍ അന്വേഷിച്ചു എന്ന് വരില്ല, അതാണ്‌ സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസം.

കഴിഞ്ഞ ദിവസം അടി കിട്ടിയ ഡ്രൈവറെ ആരും പിന്തുണച്ചില്ല എന്ന് മാത്രമല്ല, അയാള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന് പറഞ്ഞു ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസും.

 നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടനെതിരെ ദിനംതോറും ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്ന മാധ്യമങ്ങള്‍ എന്തുകൊണ്ട് പുരുഷ പീഡനങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു?

സുപ്രീം കോടതി പോലും പറഞ്ഞിരിക്കുന്നു സ്ത്രീകള്‍ പീഡനം എന്ന് പറഞ്ഞു തരുന്ന പരാതിയില്‍ സത്യാവസ്ഥ എന്തെന്ന് മനസ്സിലാക്കിയിട്ടെ കേസ് എടുക്കാവൂ എന്ന്, പക്ഷെ തെളിവുകള്‍ നിരവധി ഉണ്ടായിട്ടും പല പുരുഷ പീഡനക്കേസുകളിലും സ്ത്രീകളെ വെറുതെ വിടുന്നതായിട്ടാണ് കാണുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊച്ചിയില്‍ നടന്ന സംഭവം .

 പഴയകാലത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ അക്രമ വാസന കൂടുതലും സ്ത്രീകളിലാണ് കാണുന്നത്, അത് എന്താണ് കാരണം എന്ന് എനിക്കറിയില്ല, പക്ഷെ ഒന്നറിയാം വരുംകലാം പുരുഷന്‍ സ്ത്രീയുടെ അടിമയായി മാറും ഈ രീതി തുടര്‍ന്നാല്‍.....



 സ്ത്രീപീഡനങ്ങള്‍ കേള്‍ക്കുമ്പോള്‍ മാത്രം വായ തുറക്കുന്ന ഇവിടുത്തെ പ്രമുഖരെ, പുരുഷന്മാരും മനുഷ്യരാണ്, അവര്‍ പീഡനത്തിനു ഇരയാകുമ്പോഴും നിങ്ങള്‍ പ്രതികരിക്കണം

ടാഗുകൾ (Tags): #article
JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.