എന്നാല്‍ കഴിഞ്ഞ ദിവസം ശ്രീ കൃഷ്ണ ജയന്തിയില്‍ ഒരു കുട്ടിയെ #പൊരിവെയിലത്ത്( വൈകുന്നേരം 5.30 മുതല്‍ എത്രത്തോളം പൊരി വെയില്‍ ഉണ്ടാകും എന്ന് എല്ലാര്‍ക്കും അറിയാലോ ) വണ്ടിയുടെ മുകളില്‍ കെട്ടി വച്ച് കൊണ്ട് പോയി എന്ന് പറഞ്ഞുകൊണ്ട് എന്തൊക്കെ പുകിലാണ് ഇവിടെ നടക്കുന്നത്??? ഈ പറയുന്നവരുടെ സംസാരം കേട്ടാല്‍ തോന്നും അവരെ നിര്‍ബന്ധിച്ചു കൊണ്ടാണ് ഇങ്ങനെ ഒന്ന്‍ ചെയ്യിപ്പിച്ചത് എന്ന്. ആ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പോലും ഈ കാര്യത്തില്‍ ഒരു പ്രശ്നവുമില്ല എന്നതാണ് കോമഡി.
ഇത് തികച്ചും രാക്ഷ്ട്രീയ ലാഭത്തിനു വേണ്ടിയാണെന്ന് ഏതു കണ്ണ് പൊട്ടനും മനസ്സിലാകും, അല്ലെങ്കില്‍ ആവശ്യമുള്ള ഏതെങ്കിലും ഒരു കാര്യത്തിനു വേണ്ടി ഈ പറഞ്ഞവര്‍ ഒക്കെ എപ്പോഴെങ്കിലും പ്രതികരിച്ചത് നിങ്ങള്‍ ആരെങ്കിലും കണ്ടിട്ടുണ്ടോ???
പിന്നെ കമ്മീഷന്‍ കേസെടുത്തു എന്ന് കണ്ടു, അവരുടെ അറിവിലെക്കായ് പറയട്ടെ, എല്ലാ മതസ്ഥരും അവരുടെ പരുപാടികളില്‍ കുഞ്ഞു കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്, നബി ദിനത്തില്‍ പൊരിവെയിലത്ത് ആണ് കുട്ടികളെ അങ്ങാടിയില്‍ കൂടെ നടത്താറുള്ളത്. അതുപോലെ കുരിശു മലകയറ്റത്തില്‍ കുഞ്ഞു കുട്ടികള്‍ വരെ വലിയ കുരിശുകള്‍ ചുമന്നു പോകുന്നു, ഇതൊന്നും ആരും ആരെക്കൊണ്ടും നിര്‍ബന്ധിച്ചു ചെയ്യിപ്പിക്കുന്ന കാര്യങ്ങള്‍ അല്ല, അവരുടെ മാതാപിതാക്കള്‍ തന്നെ പറഞ്ഞയക്കുന്നതാണ്.
എല്ലാ മതത്തിന്റെയും വിശ്വാസത്തിന്റെ ഭാഗമായ പരുപാടികള്‍ നമ്മുടെ നാട്ടില്‍ നടക്കട്ടെ, അതില്‍ എന്തിനു ഈ രാക്ഷ്ട്രീയക്കാര്‍ കൈ കടത്തണം. നബിദിനവും ക്രിസ്തുമസും ശ്രീ കൃഷ്ണ ജയന്തിയും ഒക്കെ നമ്മുടെ നാടിന് വേണം, കാരണം കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്.
തികച്ചും രാക്ഷ്ട്രീയ ലാഭത്തിനു വേണ്ടി ഇത്തരത്തില്‍ ഉള്ള സംഭവങ്ങള്‍ വ്യാപിപ്പുക്കുന്ന രാക്ഷ്ട്രീയക്കാരെ , ദയവായി ഓരോ മതത്തിന്റെ കാര്യത്തില്‍ എങ്കിലും നിങ്ങള്‍ പങ്കെടുക്കാതിരിക്കുക.... അവര്‍ അവരുടെ മതത്തിലെ പരുപാടികള്‍ ഭംഗിയാക്കി കൊണ്ടുപോയ്ക്കോട്ടേ.... ഞങ്ങള്‍ നല്ല നല്ല പരുപാടികള്‍ ആസ്വദിക്കട്ടെ.....