അച്ഛനെപോലെ പാന്റിട്ട ഒരു എരുമ

ഇതില്‍ വല്യ സാഹിത്യം ഒന്നും ആരും പ്രതീക്ഷിക്കരുത്..... വായിച്ചു നോക്കുക.... ഞാന്‍ ജനിച്ചു വളര്ന്നകത്‌ ഉണ്ണികുളം എന്ന ഒരു കൊച്ചു ഗ്രാമത്തില്‍ ആണ്. എന്റെു കുഞ്ഞു നാളില്‍ ഞങ്ങള്‍ എല്ലാം ഞങ്ങളുടെ തറവാട്ടില്‍ ആയിരുന്നു താമസിച്ചത്.... ആ സമയം ഞങ്ങള്ക്ക...

J
Jithin Unnikulam March 07, 2015 • 2 മിനിറ്റ് വായന • 7 വായനകൾ
WhatsApp Facebook X
അച്ഛനെപോലെ പാന്റിട്ട ഒരു എരുമ

ഇതില്‍ വല്യ സാഹിത്യം ഒന്നും ആരും പ്രതീക്ഷിക്കരുത്..... വായിച്ചു നോക്കുക....

 ഞാന്‍ ജനിച്ചു വളര്ന്നകത്‌ ഉണ്ണികുളം എന്ന ഒരു കൊച്ചു ഗ്രാമത്തില്‍ ആണ്. എന്റെു കുഞ്ഞു നാളില്‍ ഞങ്ങള്‍ എല്ലാം ഞങ്ങളുടെ തറവാട്ടില്‍ ആയിരുന്നു താമസിച്ചത്.... ആ സമയം ഞങ്ങള്ക്ക് ഒരു അങ്ങാടിയില്‍ വരണമെങ്കില്‍ 2.5. കിലോമീറ്റര്‍ നടന്നു വരണമായിരുന്നു....... അതുകൊണ്ട് തന്നെ അങ്ങാടിയുമായ് ഒരു ബന്ധവും ഉണ്ടാകാറില്ല.... പിന്നെ വല്ലപ്പോഴും എന്റെു അമ്മയുടെ വീട്ടില്‍ പോകുമ്പോള്‍ മാത്രമേ അങ്ങാടി കാണാറുള്ളു......... എന്റെീ അമ്മയുടെ വീട് കല്ലാനോട് എന്ന ഒരു മലയോര പ്രദേശത് ആണ്... ഇനി എന്തിനാണ് ഞാന്‍ അമ്മയുടെ വീടിന്റെ കാര്യം പറയുന്നത് എന്നല്ലേ.??? ഈ സംഭവത്തില്‍ പറയാന്‍ പോകുന്നതുമായ് ആ സ്ഥലത്തിന് ബന്ധം ഉണ്ട്... എന്റൊ അമ്മ വീടിനടുത് ഒരു അപ്പച്ചന്‍ എന്നൊരു ആളുടെ വീടുണ്ടായി... അവിടെ അന്നത്തെ കാലത്ത് ഒരുപാട് എരുമകള്‍ ഉണ്ടായിരുന്നു.... എരുമ എന്ന് പറഞ്ഞാല്‍ ഒരു ഒന്നൊന്നര എരുമ..... അന്നൊക്കെ എന്റെട മനസ്സില്‍ ഏറ്റവും കൂടുതല്‍ പതിഞ്ഞിട്ടുള്ള ഒരു സാധനം ആണ് ഈ പറയുന്ന എരുമ..... ഇനി എന്റെ് അച്ഛന്റെ കാര്യം പറയാം.മൂപ്പര് നല്ല ലൂസ് ഉള്ള പാന്റ്സ് ആണ് ധരിക്കാരുള്ളത്....കൂടുതലും കറുപ്പ് കളര്‍.... അങ്ങനെ ഒരുദിനം ഞാനും അച്ഛനും അമ്മയും സഹോദരനും കൂടെ ഒരു കല്യാണത്തിന് പോകുകയാണ്... എനിക്ക് അന്ന് 4 വയസ്സ് കാണും... ഞങ്ങള്‍ അങ്ങാടിയില്‍ വന്നു... അവിടെ എന്റെ വല്യച്ഛന്റെ ഒരു കടയുണ്ടായി അവിടെ കയറി ഇരിക്കുന്നു...കാരണം അന്നൊക്കെ അത്രയെല്ലേ ബസ്സ്‌ ഒക്കെ ഉള്ളു... അതുകൊണ്ട് തന്നെ കുറെ നേരം ഇരിക്കേണ്ടി വന്നു... അപ്പോള്‍ ആണ് അത് വഴി ഞാന്‍ അന്ന് വരെ കാണാത്ത ഒരു സാധനം കടന്നു വരുന്നു... നല്ല ഉയരം നല്ല കറുപ്പ് കളര്‍....അപ്പോള്‍ എന്റെണ മനസ്സില്‍ ആദ്യം ഉദിച്ചത് ഞാന്‍ അമ്മയോട് പറഞ്ഞു അത് ഇങ്ങനെയായിരുന്നു, 

“ അമ്മേ അമ്മേ ദേ അച്ഛന്റെ കൂട്ട് പാന്റിട്ട ഒരു എരുമ പോകുന്നു” ....................... 

എന്റെ. ഈ സംസാരം കേട്ടിട്ട് അന്ന് അവിടെ ചിരിക്കാന്‍ വേറെ ആരും ബാക്കി ഉണ്ടായില്ല എന്ന് വേണമെങ്കില്‍ പറയാം.... സത്യം പറഞ്ഞാല്‍ ആ കാര്യം ഓര്ത്തുല ഇന്നും ഞാന്‍ ചിരിക്കാറുണ്ട്.... കാരണം അന്ന് ഞാന്‍ എരുമ എന്ന് വിശേഷിപ്പിച് പറഞ്ഞത് മറ്റൊന്നുമല്ല അതായിരുന്നു മക്കളെ നമ്മുടെ “ആന”

JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.