ഒരു പെണ്ണ് കാണല്‍ ചടങ്ങ്......................

എന്‍റെ ഒരു സുഹുര്തിനു ഉണ്ടായ ഒരു അനുഭവം ആണ് ഞാന്‍ ഇവിടെ പങ്കു വെക്കുന്നത്.. എന്‍റെ ഒരു സുഹുര്‍ത്ത് അവനു തല്‍കാലം നമുക്ക് അവനെ ശ്രീജിത്ത്‌ എന്നാക്കാം....ഇവന് പ്രായം 29. നല്ല ജോലി ഒക്കെ ഉണ്ട്... കാണാനും സുന്ദരന്‍.....ഒരുദിനം ബ്രോക്കര്‍ പറഞ്ഞത് പ്രകാരം...

J
Jithin Unnikulam March 05, 2015 • 2 മിനിറ്റ് വായന • 7 വായനകൾ
WhatsApp Facebook X
ഒരു പെണ്ണ് കാണല്‍ ചടങ്ങ്......................



എന്‍റെ ഒരു സുഹുര്തിനു ഉണ്ടായ ഒരു അനുഭവം ആണ് ഞാന്‍ ഇവിടെ പങ്കു വെക്കുന്നത്.. എന്‍റെ ഒരു സുഹുര്‍ത്ത് അവനു തല്‍കാലം നമുക്ക് അവനെ ശ്രീജിത്ത്‌ എന്നാക്കാം....ഇവന് പ്രായം 29. നല്ല ജോലി ഒക്കെ ഉണ്ട്... കാണാനും സുന്ദരന്‍.....
ഒരുദിനം ബ്രോക്കര്‍ പറഞ്ഞത് പ്രകാരം പെണ്ണ് കാണാന്‍ പോയി... ആള്‍ക്ക് ഒറ്റ നിര്‍ബന്ധമേ ഉള്ളു.... പെണ്ണ് കാണാന്‍ വല്യ ഭംഗി ഒന്നും ഇല്ലേലും സോഷ്യല്‍ മീഡിയയില്‍ ഒന്നും ഉണ്ടാകാന്‍ പാടില്ല........ ഇനി പെണ്ണ് കാണാന്‍ പോയ സ്ഥലത്ത് സംഭവിച്ചത് എന്താണെന്ന് നോക്കാം.....

പെണ്ണിന്റെ വീട്ടില്‍ എത്തിയപ്പോള്‍ തന്നെ നല്ല സ്വീകരണം ഒക്കെ കൊടുത്തു..... അവര്‍ അവിടെ ഇരുന്നു... പെണ്ണ് വന്നു ചായ കൊടുത്തു... രണ്ടുപേരും ഒന്ന് നോക്കി ചിരിച്ചു......... പിന്നെ പതിവുപോലെ ബ്രോക്കറുടെ ഒരു ഡയലോഗ്
ശ്രീ നിനക്ക് പെണ്ണിനെ ഇഷ്ടായാല്‍ പെണ്ണിനോട് വല്ലതും വേണേല്‍ ചോദിക്കാം.......
ഇഷ്ടമാകായിക ഒന്നും ഇല്ല...
എങ്കില്‍ പോയി ചോദിക്കടോ....
അതുപിന്നെ ഇവിടെവച്ച് എങ്ങനെയാ???
ഹാ എങ്കില്‍ ഞങ്ങളങ്ങു മാറിയേക്കാം........
......

മറ്റുള്ളവര്‍ എല്ലാം മാറിപോയി.... പെണ്ണും ചെക്കനും മാത്രം................ ഇനി അവരുടെ സംഭാഷണം എന്താണെന്ന് നോക്കാം....
ഹായ് .................
ഹായ്..........
എന്താ പേര്???
ശ്രീപ്രിയ......... നിങ്ങളുടെയോ???
ഞാന്‍ ശ്രീജിത്ത്‌. എന്ത് ചെയ്യുന്നു.??
ഞാന്‍ പഠിക്കുന്നു .ബി എ മലയാളം.
അപ്പോള്‍ കോളേജില്‍ പഠിക്കുന്ന കുട്ടി ഒക്കെ ആകുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒക്കെ കാണുമല്ലോ അല്ലെ??? fb യില്‍ ഉണ്ടോ???
അയ്യോ.... എനിക്ക് അങ്ങനെ ഒരു പണിയും ഇല്ല....അതെന്താ നിങ്ങള്‍ അങ്ങനെ ചോദിച്ചേ???
ഹാവൂ രക്ഷപെട്ടു...ഞാന്‍ ആഗ്രഹിച്ചതുപോലെ ഉള്ള ഒരു കുട്ടിയെ തന്നെ എനിക്ക് കിട്ടി.....എനിക്ക് ഈ fb ഉപയോഗിക്കുന്ന പെണ്‍കുട്ടികളെ തീരെ ഇഷ്ടമില്ല... എല്ലാം പോക്ക് കേസായിരിക്കും..........
ഓ അങ്ങനെയുണ്ടോ??? അതൊക്കെ പോട്ടെ ചേട്ടന് എന്നെ ഇഷ്ടായോ??
ആം...
എങ്കില്‍ ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ???
ഓ അതിനെന്താ ചോദിച്ചോളൂ ....
ചേട്ടന്‍ ഈ പറയുന്ന fb ഒക്കെ ഉപയോഗിക്കുന്ന ആളാണോ???
യാ.....ഞാന്‍ ഉപയോഗിക്കാറുണ്ട്
അയ്യോ....എനിക്ക് എന്നാല്‍ തീരെ ഇഷ്ടമില്ലാട്ടോ.... എനിക്ക് fb ഉപയോഗിക്കാത്ത ആളുകളെയ ഇഷ്ടം....
ഹഹഹ അതെന്താ അങ്ങനെ???
ചേട്ടന്‍ തന്നെ നേരത്തെ പറഞ്ഞല്ലോ fb ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ ഒക്കെ പോക്ക് കേസായിരിക്കുമെന്നത്.... അപ്പോള്‍ ഇങ്ങനെ ചേട്ടന്‍ പറയണമെങ്കില്‍ ചേട്ടന് ഏതെങ്കിലും ഒരു പെണ്ണുമായി അങ്ങനെ അനുഭവം ഉള്ളതുകൊണ്ടായിരിക്കില്ലേ??? അപ്പോള്‍ ചേട്ടനും പോക്ക് കേസായിരിക്കില്ലേ???
ഹേയ് എനിക്ക് അങ്ങനെ ഒരു അനുഭവവും ഇല്ല.. എന്‍റെ സുഹുര്തുക്കള്‍ പറഞ്ഞ അറിവ് മാത്രേ എനിക്കുള്ളൂ....
ചേട്ടാ സുഹുര്തുക്കള്‍ പറഞ്ഞ അറിവില്‍ ഒരിക്കലും മറ്റു കാര്യങ്ങളെ കുറിച്ച് പറയരുത്.. പെണ്ണെന്നു പറയുന്ന വര്‍ഗ്ഗം എപ്പോളും ആണിന്റെ കാലിന്റെ ചുവട്ടില്‍ തഴചിടുവാന്‍ ഉള്ള സാധനം അല്ല... അവള്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്....
ഉം ഇപ്പോള്‍ ഒരു കാര്യം മനസിലായി നീയും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്... അല്ലാതെ ഇത്രേം സംസാരിക്കനോന്നും ഇന്നത്തെ കാലത്ത് വീട്ടില്‍ ഇരിക്കുന്ന പെണ്ണിന് കഴിയില്ല... ഞാന്‍ എന്‍റെ ധാരണ മുഴുവനും ഈ നിമിഷം തിരുത്തുന്നു... ഇതുപോലെ പറയാന്‍ ആര്‍ജ്ജവം ഉള്ള ഒന്നിനെ മതി എനിക്ക് അതുകൊണ്ട് ഞാന്‍ ബ്രോക്കരോട് ഡേറ്റ് ഉറപ്പിക്കാന്‍ പറയാന്‍ പോകുകയാ.....
അപ്പോള്‍ ഞാന്‍ പോക്ക് കേസായിരിക്കില്ലേ???
സാരമില്ല ഞാനും fb ഉപയോഗിക്കുന്നതല്ലേ അപ്പോള്‍ പിന്നെ ഞാനും പോക്ക് കേസായിരിക്കുമല്ലോ.... 2 ഉം പോക്ക് കേസാകുമ്പോള്‍ അത് നന്നാവുകയല്ലേ ചെയ്യൂ.....



JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.