
ഇത് എല്ലാ കമിതാക്കളെയും ഉദ്ദേശിച്ചല്ല എഴുതുന്നത് ,
ഇപ്പോള്‍ ഉള്ള കമിതാക്കള്‍ ഒക്കെ എന്താ ഇങ്ങനെ??? ഇന്ന് എന്റെ നാട്ടില്‍ നടന്ന ഒരു സംഭവം "കുട്ടിയുടെ കല്യാണം ഈ ഞായര്‍ , ഇന്നലെ കുട്ടി അവള്‍ ഇഷ്ടപെടുന്ന പയ്യന്റെ കൂടെ പോയി... കുട്ടിയുടെ വീട്ടില്‍ കല്യാണത്തിനുള്ള അവസാനവട്ട ഒരുക്കങ്ങളും കഴിഞ്ഞു." പ്രണയം നല്ലത് തന്നെ പക്ഷെ ഒരു നാടിന്റെ മുഴുവന്‍ ശാപവും ഏറ്റികൊണ്ടാകരുത് ഇഷ്ടപെടുന്ന ആളെ സ്വന്തമാക്കേണ്ടത്,
ഇതിനു കുറച്ചു ദിവസങ്ങള്‍ക്കു മുന്പ് സമാനമായ് മറ്റൊരു സംഭവവും ഉണ്ടായി. ഫേസ് ബുക്കില്‍ കൂടി പരിജയ്പെട്ട ഒരാളുടെ കൂടെ പോയി. കക്ഷി അങ്ങ് തൃശൂര്‍ ആണ് , അവിടെ എത്തിയപ്പോള്‍ ആണ് ഇവള്‍ക്ക് മനസിലായത് അവന്‍ ഒന്നിനും കൊള്ളാത്തവന്‍ ആണെന്ന്....പിറ്റേന്ന് അവള്‍ ഇങ്ങു പോന്നു....കടിച്ചതും ഇല്ല പിടിച്ചതും ഇല്ല....
ഇങ്ങനെ ഉള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഏതൊരാളും സ്വന്തം മക്കളലെങ്കിലും അറിയാതെ ഒന്ന് ശപിച്ചു പോകും....ഈ ഞായര്‍ കല്യാണം നടക്കാന്‍ ഉള്ള ആ വീട്ടുകാരുടെ അവസ്ഥ എന്തേ അവര്‍ മനസിലാക്കുന്നില്ല??? എന്തുകൊണ്ട് ചാടിച്ചു കൊണ്ട് പോകുന്ന ആ പയ്യന്‍ മനസിലാക്കുന്നില്ല??? ഇപ്പോള്‍ പെണ്നിറെ വീട്ടുകാര്‍ വരന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരവും കൊടുക്കേണ്ട അവസ്ഥയില്‍ ആയി ,അത് മാത്രമല്ല ഇതിനെ കൂടാതെ ഒരു അനിയത്തി കൂടി ഉണ്ട്. ആ കുട്ടിയുടെ കാര്യം ഇനി എന്താകും???
ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ എന്റെ അമ്മ എന്നോട് പറഞ്ഞത് " മോനെ നീ ഇങ്ങനെ ആരെയെങ്കിലും നോട്ടമിട്ടിട്ടുന്ടെല്‍ ദയവു ചെയ്തു ഇങ്ങനെ ചാടിച്ചു കൊണ്ടുവരരുത് , അവിടെ പോയി അവരുടെ വീട്ടുകാരോട് സമ്മതം വാങ്ങി മാത്രം കൊണ്ട് വന്നാല്‍ മതി. അത് നീ ആരെ കൊണ്ടുവന്നാലും ഞങ്ങള്‍ക്ക് കുഴപ്പമില്ല , ഇങ്ങനെ ശാപം ഏറ്റുവാങ്ങി മാത്രം കൊണ്ട് വരരുത് "
എല്ലാരും അപ്പോള്‍ ഉള്ള ഉഷാറില്‍ ചാടിയങ്ങ് പോകും, വരും വരായ്കകള്‍ നോക്കാതെ......ഒരു കാര്യം മാത്രം പ്രിയ സുഹുര്തുക്കള്‍ ഓര്‍ക്കുക ," നാളെ നിങ്ങളും ഒരു അച്ഛനും അമ്മയും ആകും " കാലം അതിനുള്ള മറുപടി തരും......