വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം
ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു
ചേട്ടായി എങ്ങോട്ടാ...
ഞാൻ പറഞ്ഞു - കോടഞ്ചേരി, അവിടെ പള്ളിയിൽ ഒരു പ്രോഗ്രാം ഉണ്ട്, അങ്ങോട്ട് പോകാൻ ഉണ്ട്.
പിന്നെയും തുടരുന്നു ഒരുപാട് ചോദ്യങ്ങൾ... അങ്ങനെ ശരിക്കും പറഞ്ഞാല് വെറും 10 മിനിറ്റ് കൊണ്ട് ഒരുപാട് സംസാരിച്ചു...
ഞാൻ ആ പയ്യൻ്റെ പേരൊക്കെ ചോദിച്ചു മനസ്സിലാക്കി,പേര് നിഥിൻ, കൂടെ ഉള്ള പയ്യൻ്റെ പേര് പറഞ്ഞിരുന്നു, പക്ഷേ മറന്നു പോയി... അവൻ പഠിക്കുന്ന ക്ലാസ് ഒക്കെ എന്നോട് പറഞ്ഞു. എനിക്ക് തോന്നുന്നു അന്നു 7 ലോ മറ്റോ ആണ് പഠിക്കുന്നത്.
ഒടുവിൽ കോടഞ്ചേരി അങ്ങാടി എത്താറായപ്പോൾ വേഗം കുനിഞ്ഞു ഇരുന്നു,
ഞാൻ ചോദിച്ചു എന്താടാ കുനിഞ്ഞു ഇരിക്കുന്നത്...
അവൻ്റെ നിഷ്കളങ്കമായ മറുപടി, എൻ്റെ അച്ഛൻ ആണ് ആ മീൻ കട നടത്തുന്നത് ഇപ്പൊൾ എന്നെ കണ്ടാൽ ശരിയാവില്ല ഞാൻ അവിടെ നിൽക്കേണ്ടി വരും, ചേട്ടായി വേഗം വിട്ടോ....
ഞാൻ ചോദിച്ചു നീ അവിടെ നിൽക്കാറുണ്ടോ??
ഓ ഞാൻ നിൽക്കാറുണ്ട്... അച്ഛനെ സഹായിക്കണ്ടെ....പക്ഷേ ഇപ്പൊൾ പോയാൽ ശരിയാവില്ല....( അവൻ്റെ നിഷ്കളങ്കമായ ചിരി)
അങ്ങനെ എന്തായാലും ഇറങ്ങാൻ നേരത്ത് ശരി ചേട്ടായി, താങ്ക്യൂ, പിന്നീട് എപ്പോഴെങ്കിലും കാണാം.....
കൂടെ ഉള്ള പയ്യനോട് അധികം മിണ്ടാൻ പറ്റിയില്ല എങ്കിലും ഈ മകൻ എൻ്റെ ഹൃദയത്തെ തൊട്ടിരുന്നു....
പിന്നീട് പലപ്പോഴും അത് വഴി പോകുമ്പോൾ ഞാൻ ആ മീൻ കട നോക്കിയെങ്കിലും ഇന്ന് വരെ അവനെ കണ്ടിരുന്നില്ല...
പക്ഷേ ഇന്ന് അവസാനമായി ആ മുഖം അല്പം മുൻപ് ടി വി യില് കണ്ടപ്പോൾ ശരിക്കും ഷോക്ക് ആയിപ്പോയി....
ചിലത് അങ്ങനെയാണ്, എവിടുന്നെങ്കിലും ഒക്കെ നമ്മുടെ കൂടെ കൂടും, ആരോടും ഒരു യാത്ര പോലും പറയാതെ അങ്ങ് പോയി കളയും....
ആ കുടുംബത്തിന് ഇത് സഹിക്കുവാനുള്ള ശക്തി നൽകണേ എന്ന് മാത്രം പ്രാർത്ഥിക്കുന്നു..... വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എൻ്റെ പ്രണാമം ...
🌹🌹🌹
ജിതിൻ ഉണ്ണികുളം

Leave a Comment