സോഷ്യൽ മീഡിയ – മിന്നുന്നതെല്ലാം പൊന്നല്ല
ഇപ്പോൾ ട്രെൻഡിങ് ആയിരിക്കുന്ന ഒരു വാർത്തയാണ് ” സ്ത്രീയെ ( പേര് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല ) കൊന്നത് ഇൻസ്റ്റാഗ്രാം സുഹൃത്ത് ” ഞാൻ ഒരിക്കലും സുഹൃത്ത് എന്ന് പറയാൻ ആഗ്രഹിക്കുന്നില്ല, കാരണം ഒരു സുഹൃത്ത് ചെയ്യുന്ന കാര്യങ്ങൾ അല്ല അയാൾ ചെയ്തത്. ആ വാർത്ത വായിച്ചപ്പോൾ എനിക്ക് ഒരു അതിശയം തോന്നിയത് എന്താണെന്ന് വച്ചാൽ അവർ പരസ്പരം റീലുകൾ അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്തതാണത്രേ സുഹൃത്തുക്കൾ ആയത്. ആ ബന്ധമാണ് ഇപ്പോൾ ആ സ്ത്രീയുടെ മരണത്തിലേക്ക് നയിച്ചത്.
എന്നാൽ ഈ കൊലപാതകം ചെയ്തത് എന്തിന് എന്ന ചോദ്യത്തിന് കൊലപാതകിയുടെ ഉത്തരം വളരെ സിമ്പിൾ, എല്ലാവരെയും ഉപേക്ഷിച്ചു തനിക്കൊപ്പം വരാത്തത് കൊണ്ടാണ് കൊന്നത് എന്ന്…. ഈ പറയുന്ന കൊലപാതകി കല്യാണം കഴിച്ചത് അല്ലെ? കഴിച്ചില്ലേ എന്നോ, മൂന്ന് മക്കളും ഭാര്യയും ഉണ്ട്, അവരുമായി പിണങ്ങി കഴിയുകയാണ്. അപ്പോൾ ഈ കൊല്ലപ്പെട്ട പെണ്ണോ? അതിനും ഉണ്ട് കെട്ടിയോൻ, ഒരു പാവം പൂജാരി. അപ്പോൾ പിന്നെ എങ്ങനെ ഇവരുടെ ബന്ധം ഇങ്ങനെ ആയി?
കൂടുതൽ ഒന്നും ചിന്തിക്കേണ്ടി വരില്ല കാരണം കെട്ടിയോൻ പൂജാരി ആണ്, അദേഹത്തിന് നിശ്ചിത സമയത് പൂജ ചെയ്യാൻ പോകേണ്ടി വരും, അപ്പോൾ പിന്നെ പല കാര്യങ്ങളിലും അദ്ദേഹത്തിന് ശ്രദ്ധിക്കാൻ പറ്റി കാണില്ല, ഭാര്യയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അവർക്കും കാണില്ലേ ആഗ്രഹങ്ങൾ. പക്ഷെ എനിക്ക് എല്ലാവരോടും ഒരു കാര്യം പറയാൻ ഉണ്ട്.
നിങ്ങളൊക്കെ കാണുന്നതും മനസ്സിലാക്കുന്നതും അല്ല ഇന്നത്തെ കാലഘട്ടം, വളരെ മോശമായ ഒരു കാലഘട്ടത്തിലൂടെ ആണ് നമ്മൾ കടന്ന് പോകുന്നത്, ഇവിടെ ബന്ധങ്ങൾക്ക് പലപ്പോഴും ഒരു വിലയും ഉണ്ടാകാറില്ല. എല്ലാവരും സ്വാർത്ഥ മനോഭാവത്തിൽ ആണ് പോകുന്നത്. അതിനിടയിൽ സോഷ്യൽ മീഡിയയിൽ ഫിൽറ്റർ ചെയ്ത ഫോട്ടോ വച്ച് നിങ്ങളെ സുഖിപ്പിക്കാൻ വരുന്ന നിരവധി ആളുകൾ ഉണ്ടാകും, അവരൊക്കെ ആദ്യം തന്നെ നിങ്ങളോട് യാതൊരു വിധ മര്യാദക്കേടും കാണിക്കില്ല, ആദ്യ നാളുകളിൽ ഇവർ ചെയ്തത് പോലെ അങ്ങോട്ടും ഇങ്ങോട്ടും റീലുകളും മറ്റുള്ള ഫോട്ടോസും ഒക്കെ അയച്ചു കൊടുക്കുക തന്നെയാകും ചെയ്യുന്നത്. സാവധാനം ഇടയ്ക്ക് ഓരോ ചെറിയ രീതിയിൽ അശ്ലീലം ഉള്ള അല്ലെങ്കിൽ ഇച്ചിരി നേക്കഡ് ആയിട്ടുള്ള വല്ല ഫോട്ടോയോ വീഡിയോയോ ഒകെ അയച്ചെന്നു വരാം, സ്വാഭാവികമായും ഓപ്പോസിറ്റ് നിൽക്കുന്ന ആൾ അതിനെ വലിയ ഒരു പ്രശ്നമായി എടുത്തെന്നു വരില്ല, അങ്ങനെ വരുമ്പോൾ ഇവർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അയക്കുന്ന പല റീലുകളിലും ഇച്ചിരി അശ്ലീലം ഒക്കെ കലർന്നേക്കാം.
ഇത് നിങ്ങളെ വലയിൽ വീഴ്ത്താൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് നിങ്ങൾപോലും അറിയാതെ നിങ്ങൾ കൊടുക്കുന്ന സൂചനകൾ ആണ്. ഈ സൂചന പിന്നീട അവർ നിങ്ങളുടെ അരികിൽ ഫോൺ നമ്പർ മേടിക്കുവാനും പതിയെ പതിയെ ആ ബന്ധം വളരുവാനും തുടങ്ങും… നിങ്ങൾ ചിന്തിക്കേണ്ടത് ഇത്രമാത്രം നിങ്ങളുടെ പാർട്ണർ, അവർക്ക് ഒരുപക്ഷെ നിങ്ങളുടെ കാര്യത്തിൽ ചിലപ്പോൾ ശ്രദ്ധ ചെലുത്തുവാൻ പലപ്പോഴും സാധിച്ചു എന്ന് വരില്ല, പക്ഷെ ഒരിക്കലും നിങ്ങളെ കൊല്ലുന്ന ഒരു അവസ്ഥയിലേക്ക് എത്തുവാനുള്ള സാധ്യത കുറവാണ്. അവർ നൽകുന്ന സ്നേഹം അത് ആത്മാർത്ഥമായത് ആയിരിക്കും അതെ സമയം സോഷ്യൽ മീഡിയ വഴി നിങ്ങൾക്ക് ലഭിക്കുന്ന സ്നേഹം, താൽക്കാലികം മാത്രമാണ്. നിങ്ങൾ പോയാൽ മറ്റൊരാൾ…. നിങ്ങളുടെ അരികിൽ വഴിവിട്ട് സംസാരിക്കുമ്പോൾ NO എന്ന് ചങ്കൂറ്റത്തോടെ പറയാൻ നിങ്ങൾക്ക് പറ്റണം.
പല മീഡിയകളും പറഞ്ഞു വയ്ക്കുന്നത് ഇങ്ങനെയാണ് കെട്ടിയോൻ പോയ ശേഷം പ്രതിയും കൊല്ലപ്പെട്ട സ്ത്രീയും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു, ആ സമയത്ത്‍ ആണ് കഴുത്തിൽ കുത്തിയത്, അപ്പോൾ എന്റെ ചോദ്യം ഇതാണ്, ഇന്ന് കാമത്തിന് ആണോ അതോ സ്നേഹത്തിനാണോ പ്രസക്തി കൂടുതൽ???
പിന്നെ ഒരു കാര്യം കൂടെ ആ വാർത്തയിൽ ഭർത്താവ് പറയുന്നു അവൾക്ക് വധഭീഷണി ഉണ്ടായിരുന്നു, പക്ഷെ അത് പോലീസിൽ പറയരുത് എന്ന് അവൾ പറഞ്ഞു എന്ന്, അങ്ങനെ ഉള്ള ഭർത്താക്കന്മാരോട് എനിക്ക് പറയാനുള്ളത്, അങ്ങനെ നിങ്ങൾ പറയാതെ നിന്നാൽ നിങ്ങൾക്ക് മാത്രമാണ് നഷ്ടങ്ങൾ ഉണ്ടാവുന്നത്. ഒരുപക്ഷെ നിങ്ങൾ അത് പറഞ്ഞിരുന്നു എങ്കിൽ അവർ ചിലപ്പോൾ ഇന്ന് ജീവനോടെ ഉണ്ടാവുമായിരുന്നു. പോലീസിനോട് പറയുന്ന കാര്യം അവർ അറിയാതെയും പറയാമല്ലോ….
അതുകൊണ്ട് പ്രിയ മിത്രമേ നിങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ വളരെ അധികം ശ്രദ്ധിച്ചു മാത്രം ഉപയോഗിക്കുക, കഴുകൻ കണ്ണുകൾ അത് ആണിന്റെ രൂപത്തിലും പെണ്ണിന്റെ രൂപത്തിലും വന്നേക്കാം, നിങ്ങൾ കുടുംബ ജീവിതം നയിക്കുന്ന വ്യക്തിയാണ് എങ്കിൽ ഓർക്കുക, ആ കുടുംബം ആണ് ഏറ്റവും വലുത്, അവിടെ നിങ്ങൾക്ക് ചിലപ്പോൾ പലതും യഥാസമയം കിട്ടിയില്ല എന്ന് വരാം, എന്നാലും സോഷ്യൽ മീഡിയ വഴി സ്നേഹം, കാമം തേടിപ്പോയാൽ ഇന്നല്ലെങ്കിൽ നാളെ നിങ്ങളും ഇതുപോലെ കൊല്ലപ്പെട്ടേക്കാം…..
ജിതിൻ ഉണ്ണികുളം.

Leave a Comment