സ്നേഹത്തിന്‍ ആധാരം പണമല്ല
പണമില്ലാത്തവന്‍ പിണം
എന്ന് ആരോ ചൊല്ലിയോരുനാള്‍
അറിയുന്നു ഞാനിന്നു ആ
നഗ്നസത്യം
സ്നേഹത്തിന്‍ മൂല്യം
പണത്താല്‍ അളക്കുന്ന നേരം
അവിടെയെന്‍ ഭാഗം താഴ്ന്നുപോയ്
നാളെയൊരു നേരം അവര്ക്ക്
പണം കുറയുന്ന നേരത്ത്
ആ സ്നേഹത്തിന്‍ മൂല്യം
ഇടിയുന്നവിടെ ഓര്ക്കുക
അപ്പോള്‍ സ്നേഹത്തിന്‍
ആധാരം പണമല്ല
Leave a Comment