മാലാഖമാരുടെ സമരം കാണാത്ത കണ്ണ് തുറക്കാത്ത ദൈവങ്ങള്‍, രക്ഷ്ട്രീയ നേതാക്കള്‍

പറയാതെ വയ്യ
ചില കാര്യങ്ങള്‍ തുറന്നു പറയുന്നത് കൊണ്ട് എന്നോട് ആര്‍ക്കും മുഷിപ്പ് തോന്നരുത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചേര്‍ത്തലയിലെ കെ വി എം ആശുപത്രിയില്‍ നടക്കുന്ന നഴ്സുമാരുടെ സമരത്തെക്കുറിച്ച് കേള്‍ക്കുന്നു. ആദ്യകാലങ്ങളില്‍ നഴ്സുമാരുടെ സമരത്തെക്കുറിച്ച് മാത്രമായിരുന്നു കേട്ടിരുന്നെങ്കില്‍ ഇപ്പോള്‍ അതല്ല അവിടുത്തെ അവസ്ഥ എന്ന് മനസ്സിലാക്കുവാന്‍ കഴിഞ്ഞു. ഇന്ന് അവിടെ നഴ്സുമാരുടെ സമരത്തിന് എതിരെ ഒരു വിഭാഗം പ്രതിഷേധ പരുപാടികള്‍ എല്ലാം ആയിട്ട് ഇറങ്ങിയിട്ടുണ്ട്. ഏതൊരു രാക്ഷ്ട്രീയ പാര്‍ട്ടി ആണെങ്കിലും തൊഴിലാളി വര്‍ഗ്ഗത്തിന്റെ കൂടെ നില്‍ക്കും എന്നാണു അവരുടെ സംസാരത്തില്‍ നമുക്കൊക്കെ കാണുവാന്‍ കഴിയുക. പക്ഷെ പെരുമാറ്റത്തില്‍ നേരെ തിരിച്ചു മൊതലാളിമാര്‍ക്ക് ഒപ്പമാകും.
"സംഘടിച്ചു ശക്തരാകുവിന്‍" എന്ന ഗുരുദേവന്റെ വാക്കുകള്‍ അതുപോലെ പകര്ത്തിയവര്‍ ആണ് ഇന്ന് ചേര്‍ത്തലയില്‍ സമരം നടത്തുന്ന യു എന്‍ എ എന്ന പ്രസ്ഥാനം. ഈ പ്രസ്ഥാനം ഉടലെടുക്കുന്നതിനു മുന്‍പും ഇവിടെ നഴ്സുമാര്‍ ഉണ്ടായിരുന്നു. പക്ഷെ അവരുടെ ഒക്കെ കുടുംബത്തില്‍ അവര്‍ എത്ര നേരം നല്ല രീതിയില്‍ ഭക്ഷണം കഴിച്ചിരുന്നു എന്ന് ചോദിച്ചാല്‍ അതിനു ചിലപ്പോള്‍ വ്യക്തമായ ഉത്തരം കിട്ടിയേക്കണം എന്നില്ല. വളരെ തുച്ഛമായ ശമ്പളമായിരുന്നു അവര്‍ക്കൊക്കെ ലഭിച്ചിരുന്നത്. ചില കാര്യങ്ങള്‍ തുറന്നു പറയുന്നത് കൊണ്ട് എന്നോട് ആര്‍ക്കും മുഷിപ്പ് തോന്നരുത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചേര്‍ത്തലയിലെ കെ വി എം ആശുപത്രിയില്‍ നടക്കുന്ന നഴ്സുമാരുടെ സമരത്തെക്കുറിച്ച് കേള്‍ക്കുന്നു. ആദ്യകാലങ്ങളില്‍ നഴ്സുമാരുടെ സമരത്തെക്കുറിച്ച് മാത്രമായിരുന്നു കേട്ടിരുന്നെങ്കില്‍ ഇപ്പോള്‍ അതല്ല അവിടുത്തെ അവസ്ഥ എന്ന് മനസ്സിലാക്കുവാന്‍ കഴിഞ്ഞു. ഇന്ന് അവിടെ നഴ്സുമാരുടെ സമരത്തിന് എതിരെ ഒരു വിഭാഗം പ്രതിഷേധ പരുപാടികള്‍ എല്ലാം ആയിട്ട് ഇറങ്ങിയിട്ടുണ്ട്. ഏതൊരു രാക്ഷ്ട്രീയ പാര്‍ട്ടി ആണെങ്കിലും തൊഴിലാളി വര്‍ഗ്ഗത്തിന്റെ കൂടെ നില്‍ക്കും എന്നാണു അവരുടെ സംസാരത്തില്‍ നമുക്കൊക്കെ കാണുവാന്‍ കഴിയുക. പക്ഷെ പെരുമാറ്റത്തില്‍ നേരെ തിരിച്ചു മൊതലാളിമാര്‍ക്ക് ഒപ്പമാകും.
ഏതൊരു സംഘടനയായാലും ആ സംഘടന വളരുംതോറും അത് മറ്റുള്ളവര്‍ക്ക് ഒരു ഭീഷണി തന്നെയാണ്. അതുകൊണ്ടാണ് ഇപ്പോള്‍ ചേര്‍ത്തലയിലെ കെ വി എം ആശുപത്രി സമരത്തെ അടിച്ചൊതുക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്. യു എന്‍ എ യുടെ സാരഥി ജാസ്മിന്‍ ഷാ, അദ്ദേഹത്തെ അപമാനിക്കുന്ന രീതിയില്‍ പലരും ശ്രമിക്കുന്നത് ഞാന്‍ കാണുക ഉണ്ടായി. അങ്ങനെ അപമാനിച്ചവര്‍ എല്ലാം തന്നെ ബി ഡി ജെ എസ് എന്ന രാക്ഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങള്‍. അവര്‍ പറയുന്നത് ജാസ്മിന്‍ നഴ്സുമാരെ വഞ്ചിക്കുക ആണ്, അവന്‍ നഴ്സുമാരെ വിറ്റ് കാശാക്കുക ആണെന്നാണ്. അങ്ങനെ പറയുന്നവരോട് എനിക്ക് ചിലത് പറയാനുണ്ട്.
ഇന്നത്തെ പത്രവാര്‍ത്തയില്‍ കണ്ടു ബി ഡി ജെ എസ് എന്ന പാര്‍ട്ടി എന്‍ ഡി എ യുമായിട്ടുള്ള ബന്ധം വേര്‍പ്പെടുത്തുന്നു എന്ന്, ഈ വാര്‍ത്ത ശരിയെങ്കില്‍ യഥാര്‍ത്ഥത്തില്‍ ഈ പാര്‍ട്ടിയിലെ അംഗങ്ങളെ മുഴുവനും വിറ്റ് കാശാക്കുന്നത് ഈ പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെയല്ലേ? നഴ്സിംഗ് സംഘടനയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്നവരോട് ഒരു കാര്യം, നിങ്ങള്‍ നഴ്സിംഗ് സമൂഹത്തിനു എതിരെയല്ല പ്രവര്‍ത്തിക്കേണ്ടത് അവര്‍ക്ക് അനുകൂലമായിട്ടാണ് പ്രവര്‍ത്തിക്കേണ്ടത്, നഴ്സുമാര്‍ ഉണ്ടെങ്കിലെ ഏതൊരു ആശുപത്രിയും ഉണ്ടാകുകയുള്ളൂ.
സേവ് കെ വി എം എന്ന ഫ്ലക്സ് സ്ഥാപിച്ചതിനു പകരം സേവ് നഴ്സ് എന്ന് വച്ചിരുന്നെകില്‍ നിങ്ങളെ ഒക്കെ ഒന്ന് തൊഴുത് നിന്നേനെ എന്നെപ്പോലെ ഉള്ളവര്‍. ആശുപത്രിയില്‍ വരുവാന്‍ രോഗികള്‍ ഉണ്ടെങ്കില്‍ ഒരു ആശുപത്രിയും പൂട്ടി പോകില്ല, പക്ഷെ അവിടെ ഈ രോഗികളെ ചികിത്സിക്കാന്‍ ഈ മാലാഖമാര്‍ ഇല്ലെങ്കില്‍ എപ്പോള്‍ പൂട്ടി എന്ന് ചോദിച്ചാല്‍ മതി. മറ്റുള്ളവര്‍ക്ക് നേരെ കൈവിരലുകള്‍ ചൂണ്ടുമ്പോള്‍ എത്ര വിരലുകള്‍ തനിക്ക് നേരെ ചൂണ്ടുന്നു എന്ന് സ്വയം ഒന്ന് ആലോചിക്കുന്നത് നന്നാകും.
നഴ്സിംഗ് സമരത്തെ എതിര്‍ക്കുന്നവരോട് ഇത്രമാത്രം പറഞ്ഞുകൊണ്ട് നിര്ത്തുന്നു " സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടി ആരാണ് മറുകണ്ടം ചാടുന്നത് എന്ന് ഇപ്പോള്‍ എല്ലാര്‍ക്കും വ്യക്തം "
Leave a Comment