ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും


ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്കിന് കണ്ടെയ്‌നറുകൾ കടലിൽ വീണു, പല സ്ഥലത്തും എന്തൊക്കെയോ ഒഴുകി നടക്കുന്നു. മീനുകൾ ചത്ത് പൊന്തുന്നു. വലിയ വലിയ സ്രാവുകൾ പോലും അതിൽ ഉൾപ്പെടുന്നു. 

എന്തൊക്കെയോ രാസവസ്തുക്കൾ ഉണ്ട് എന്ന് പറഞ്ഞെങ്കിലും പ്രത്യേകിച്ച് ഒന്നും കണ്ടെത്തുവാൻ സാധിച്ചില്ല, എന്നാൽ കരയ്ക്ക് അടിഞ്ഞ ചില കണ്ടെയ്നറുകളിൽ തീ പിടിച്ചത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. എന്തായാലും ആലപ്പുഴ, കൊച്ചി ഭാഗങ്ങളിൽ ഒക്കെ കടലിൽ രാസവസ്തുക്കൾ കലർന്നിട്ടുണ്ടാകും, അത് അവിടെ മാത്രം ഒതുങ്ങി നിൽക്കില്ലല്ലോ. സ്വാഭാവികമായും എല്ലാ സ്ഥലത്തേക്കും അത് വ്യാപിക്കും. ആ അപകടം നടന്നു കുറച്ചു ദിവസത്തിനു ശേഷം അടുത്ത അപകടം. 

അറബിക്കടലിൽ ബേപ്പൂർ തീരത്ത് നിന്നും 78 നോട്ടിക്കൽ മൈൽ ദൂരത്ത് ഒരു കപ്പലിൽ തീപിടുത്തവും പൊട്ടിത്തെറിയും. അതിൽ ആണെങ്കിൽ ഏറ്റവും കൂടുതൽ ഇന്ധനങ്ങളും, അതും കടല് നിറയെ പരന്നൊഴുകി, ചുരുക്കി പറഞ്ഞാൽ ഇനി കുറച്ചു കാലത്തേക്ക് നല്ല മീനുകൾ ഒന്നും കിട്ടില്ല എന്ന് സാരം. 

കഴിഞ്ഞ ദിവസം രാവിലെ കൊച്ചി തീരത്ത് നിന്നും 50 നോട്ടിക്കൽ മൈൽ ദൂരത്ത് വച്ച് മറ്റൊരു മലേഷ്യൻ കപ്പലിന് തീ പിടിച്ചിരുന്നു, പക്ഷെ അത് വേഗം തന്നെ നിയന്ത്രണ വിധേയമാക്കാൻ കോസ്റ്റ് ഗാര്ഡിനു കഴിഞ്ഞിട്ടുണ്ട്. 

ഇതിനിടയിൽ ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടാറ്റ കമ്പനിയുടെ വസ്ത്ര ബ്രാൻഡ് ആയ ZUDIO ബഹിഷ്കരണം നടക്കുന്നത്. ഇന്നലെ ടാറ്റ കമ്പനിയെ പിടിച്ചു കുലുക്കി കൊണ്ട് അഹമ്മദാബാദിൽ വിമാനം അപകടത്തിൽ പെടുകയും നിരവധി ജീവനുകൾ നഷ്ടമാവുകയും ചെയ്തു. 

ഈ അപകടം നടന്ന ശേഷം പല പല സംശയങ്ങൾ വിമാനവുമായി ബന്ധപ്പെട്ട വിദഗ്ദർ ചൂണ്ടി കാണിക്കുന്നുണ്ട്. അതിൽ പ്രധാനമായും പറയുന്ന ഒരു കാര്യം, 


1 -ഈ വിമാനത്തിന് ഇലക്ട്രിക്കൽ പ്രശ്നങ്ങൾ ഉണ്ടായതായി അതിൽ തൊട്ട് മുൻപേ യാത്ര ചെയ്ത യാത്രക്കാരൻ വീഡിയോ പങ്കുവച്ചു പറഞ്ഞു എന്നാണ്, അങ്ങനെ ആണെങ്കിൽ നോൺ സ്റ്റോപ്പ് ആയി ലണ്ടനിലേക്ക് പറക്കേണ്ട ഈ വിമാനം കൃത്യമായ പരിശോധന കൂടാതെ ടേക്ക് ഓഫ് നടത്തുമോ? അപ്പോൾ ആരാണ് സർട്ടിഫിക്കറ്റ് കൊടുത്തത്. 


2 - പൈലറ്റ് അവസാനമായി മെയ്ഡേ കോൾ ചെയ്തത് എന്തിന്?

അങ്ങനെ ഒരുപാട് കാര്യങ്ങൾ അവർ പറയുന്നു. പക്ഷെ എന്നെ സംശയത്തിൽ ആക്കിയ മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ, വിമാനം പറന്നു പോകുന്നതും പൊട്ടിത്തെറിക്കുന്നതുമായ ഒരു വീഡിയോ കണ്ടു, ആ വീഡിയോ എടുക്കുന്ന വ്യക്തി തികച്ചും യാദൃശ്ചികമായി എടുത്തത് ആവും, എന്നാൽ അതിൽ വിമാനം അങ്ങ് ദൂരെ വരെ പോകുന്നത് ZOOM ചെയ്യുന്നു, പോയി കഴിഞ്ഞിട്ടും വീഡിയോ ഓഫ് ആയില്ല, അപ്പോഴാണ് പൊട്ടിത്തെറി ഉണ്ടാകുന്നതും വലിയ തീ ഗോളം വരുന്നതും, സ്വാഭാവികമായും ഒരു സാധാരണക്കാരൻ ആണെങ്കിൽ ഒന്ന് പതറും, അതിന്റെ എന്തെങ്കിലും ഒരു ശബ്ദം എങ്കിലും വീഡിയോയിൽ കേൾക്കാം, അല്ലെങ്കിൽ വീഡിയോ ഒന്ന് ഷെയ്ക്ക് ആവുക എങ്കിലും ചെയ്യും, പക്ഷെ ആ വീഡിയോയിൽ അങ്ങനെ ഒന്നും തന്നെ ഇല്ല.... ചിലത് സംശയിക്കേണ്ടി ഇരിക്കുന്നു. 

അൽ ഖയ്ദ നേതാവ് കൊല്ലപ്പെട്ട സമയം അവർ പറഞ്ഞിരുന്നു, ഞങ്ങൾ ഇനി ചാവേറുകളെ വിടും ഇന്ത്യയിലേക്ക് എന്ന്, ഒരു ചാൻസ് ഇല്ലാതെ ഇല്ല. മാത്രമല്ല ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞ ശേഷം നിരവധി ആളുകളെ ഇന്ത്യയിൽ നിന്നും ചാര പ്രവർത്തി ചെയ്തതിന് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഈ കാര്യത്തിൽ ഒക്കെ ശക്തമായ അന്വേഷണം നടത്തേണ്ടത് ഉണ്ട്. 

Mid Day പത്രത്തിൽ ഇന്നലെ വന്ന ഒരു പരസ്യത്തിൽ AIR INDIA എന്ന പേരിൽ ഒരു വിമാനം കെട്ടിടത്തിന് വെളിയിലേക്ക് വരുന്ന രീതിയിൽ ആണ് കൊടുത്തേക്കുന്നത്, DAD'S DAY OUT, JUNE 13,14,15 എന്നാണ് അതിൽ കൊടുത്തത്, ഇന്ന് ജൂൺ 13 ഇന്ത്യയിലെ എല്ലാ പത്രത്തിലും കെട്ടിടത്തിന് മുകളിൽ കുടുങ്ങിയ വിമാനത്തിന്റെ ചിത്രം.....തികച്ചും യാദൃശ്ചികമോ അതോ പ്ലാൻ ചെയ്ത് ചെയ്തതോ???



കാത്തിരുന്നു കാണാം....സത്യം ഉടനെ പുറത്ത് വരട്ടെ.....


ജിതിൻ ഉണ്ണികുളം


No comments

Powered by Blogger.