തുറിച്ചു നോട്ടമല്ല വേണ്ടത്, തന്റെ കുഞ്ഞിനെ മുലയൂട്ടാന്‍ കഷ്ടപ്പെടുന്ന അമ്മമാര്‍ക്ക് അതിനു വേണ്ട സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് അമ്മയുടെ മുലപ്പാല്‍ കുടിച്ച പുരുഷന്മാര്‍ ചെയ്യേണ്ടത്


പലപ്പോഴും പലയിടങ്ങളിലും കുഞ്ഞുക്കള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ അമ്മമാര്‍ കഷ്ടപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ചിലയിടങ്ങളില്‍ കുഞ്ഞുങ്ങള്‍ എത്രതന്നെ കരഞ്ഞാലും അമ്മമാര്‍ മുലപ്പാല്‍ നല്‍കാന്‍ തയ്യാറാവാറില്ല. കാരണം ഇതില്‍ സൂചിപ്പിച്ച പോലെ തുറിച്ചു നോട്ടം തന്നെ....
കരയുന്ന കുട്ടിക്ക് മുലപ്പാല്‍ നല്‍കുവാന്‍ ഏത് പൊതു ഇടമായാലും നിങ്ങള്‍ മടിക്കരുത്, അങ്ങനെ മടിക്കുന്നതാണ് തുറിച്ചു നോട്ടം കൂടുവാന്‍ കാരണം... നിങ്ങള്‍ ധൈര്യമായി കുഞ്ഞിന് മുലപ്പാല്‍ നല്‍കൂ... അവിടെ തോല്‍ക്കുന്നത് ഈ തുറിച്ചുനോട്ടക്കാര്‍ ആകും... പിന്നീട് ഒരിക്കലും അവര്‍ക്ക് അങ്ങനെ നോക്കുവാനുള്ള ഒരു പ്രേരണ ഉണ്ടാകില്ല....

തുറിച്ചു നോട്ടമല്ല വേണ്ടത്, തന്റെ കുഞ്ഞിനെ മുലയൂട്ടാന്‍ കഷ്ടപ്പെടുന്ന അമ്മമാര്‍ക്ക് അതിനു വേണ്ട സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് അമ്മയുടെ മുലപ്പാല്‍ കുടിച്ച പുരുഷന്മാര്‍ ചെയ്യേണ്ടത്.....
ഇതൊരു തുടക്കമാകട്ടെ, വരും തലമുറയ്ക്ക്.... #മുലകാണുമ്പോള്‍ വികാരം തോനുന്നവരായി മാറാതിരിക്കട്ടെ......

No comments

Powered by Blogger.