ക്യാമ്പുകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളല്ല

ആരും ആരെയും കാണിക്കുവാന്‍ വേണ്ടിയാവരുത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ക്യാമ്പുകള്‍ ഒന്നും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അല്ല എന്ന കാര്യവും ഏവരും ഓര്‍ക്കുക. ഓരോ ദുരിതാശ്വാസ ക്യാമ്പുകളിലും കഴിയുന്നവര്‍ എത്രമാത്രം ദുരിതമനുഭവിചിട്ടാണ് അവിടെ കഴിയുന്നത് എന്ന് നാം ഓര്‍ക്കണം.
കഴിഞ്ഞ നാല് ദിവസത്തോളമായി പലരും ചെയ്യുന്ന കാര്യങ്ങള്‍ ഫോട്ടോ എടുത്ത് ഫേസ്ബുക്ക്, വാട്സാപ്പ് പോലെ ഉള്ള സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നു. നിങ്ങള്‍ ചെയ്യുന്ന സേവനം അത് മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവശ്യമില്ല, അങ്ങനെ ബോധിപ്പിച്ചതുകൊണ്ടും ആര്‍ക്കും ഒന്നും കിട്ടുവാനും പോകുന്നില്ല.....
മുക്കിലും മൂലയിലും ഇന്ന് പല പാര്‍ട്ടികളുടെയും പേരില്‍ ദുരിതാശ്വാസക്യാമ്പുകള്‍ നടക്കുന്നു, അതിലെല്ലാം ആ പാര്‍ട്ടിക്ക് പേരെടുക്കുവാനുള്ള പണി മാത്രം..... നിങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് അയച്ചു നല്‍കൂ....ഒരു ഏജന്റും ഇല്ലാതെ....... അര്‍ഹാരായവര്‍ക്ക് അതിന്റെ ഗുണം ലഭിക്കട്ടെ.....
Leave a Comment