എത്ര കിട്ടിയിട്ടും പഠിക്കുന്നില്ല ചില മലയാളികള്‍.......

കേരളം കഴിഞ്ഞ ഒരാഴ്ചയില്‍ അധികമായി പ്രകൃതിയുടെ താണ്ഡവത്തിന് മുന്നില്‍ പകച്ചു നിന്നതാണ്. ആ സമയത്ത് പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷിക്കുവാന്‍ ജാതി മത രാഷ്ട്രീയ ഭേദമന്യേ നിരവധി ആളുകള്‍ ഓടിയെത്തി പലയിടങ്ങളില്‍ നിന്നും..... എന്നാല്‍ വെള്ളമൊക്കെ ഒന്ന് ഇറങ്ങി തുടങ്ങിയപ്പോള്‍
ചില മലയാളികള്‍ വീണ്ടും ആ കൂതറ സ്വഭാവം കാണിച്ചു തുടങ്ങുന്നു.
ജാതിയോ മതമോ രാഷ്ട്രീയമൊ ഇല്ലായിരുന്നു കഴിഞ്ഞ ഒരാഴ്ചക്കാലം...എന്നാല്‍ ഇന്നിപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയ വഴി അത് സജീവമാകുന്നു. യഥാര്‍ത്ഥത്തില്‍ ഇവരൊക്കെ മനുഷ്യര്‍ തന്നെയോ? അവരുടെ എല്ലാം കൂടെപ്പിറപ്പുകളെ ഒരു പക്ഷെ രക്ഷിച്ചത് മറ്റൊരു ജാതിയിലെയോ രാഷ്ട്രീയ പാര്‍ട്ടിയിലെയോ ആളുകള്‍ ആയിരിക്കും അവര്‍ക്കൊക്കെ അന്നം നല്‍കിയത് ഇന്നുവരെ നേരില്‍ കണ്ടിട്ട് പോലുമില്ലാത്തവര്‍ ആയിരിക്കും.... ഇതൊന്നും ചിന്തിക്കാതെ വീണ്ടും കടിപിടി കൂടുകയാണ് രാഷ്ട്രീയ താല്പര്യത്തിന് വേണ്ടി.....

പ്രകൃതി ഒന്ന് കണ്ണടച്ചു എന്ന് കരുതി നമ്മള്‍ അഹങ്കരിക്കരുത്.... ഇനിയും താണ്ഡവമാടും.... അപ്പോള്‍ ഇതുപോലെ രക്ഷിക്കാന്‍ നിങ്ങള്‍ ഇപ്പോള്‍ പറയുന്ന പാര്‍ട്ടിക്കാര്‍ ഒന്നും വന്നുകൊള്ളണം എന്നില്ല.... പ്രകൃതി നമുക്ക് പല കാര്യങ്ങള്‍ കാണിച്ചു തന്നതാണ്, അതില്‍ നാം പഠിക്കേണ്ടതുണ്ട്......ഇനിയും നമ്മള്‍ പഠിക്കുന്നില്ലെങ്കില്‍ വരുംകാലവും ഇപ്പോള്‍ വന്നതിനേക്കാള്‍ വലിയ ദുരന്തങ്ങള്‍ നമ്മുടെ ഈ കൊച്ചു കേരളത്തെ പിടിച്ചു കുലുക്കും.... ഇപ്പോള്‍ കേരളം ദൈവങ്ങളുടെ സ്വന്തം നാടാണ്.... കല്ലില്‍ തീര്‍ത്ത ദൈവങ്ങള്‍ അല്ല.... മരണമുഖത്തേക്ക് ഓടിയെത്തി ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ദൈവങ്ങള്‍....അവര്‍ പല രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു എന്ന് മാത്രം.....
അഹങ്കാരം വെടിയുക.....നന്മയുള്ള മനുഷരായി മാറുക.....
Leave a Comment