#ഭാര്യ ഒരു വിൽപ്പന ചരക്ക് അല്ല.....

#ഭാര്യ ഒരു വിൽപ്പന ചരക്ക് അല്ല.....
===========================
ആഹാ എന്തൊരു നല്ല വാർത്ത.... മ്മടെ നവോത്ഥാന നായികമാർ ഒക്കെ ഇത് കാണുന്നുണ്ടോ? ഇല്ലെങ്കിൽ പറയണം നാം നൽകാം... സ്ത്രീ സമത്വം ഒക്കെ വേണം എന്ന് പറഞ്ഞപ്പോൾ ഇതൊക്കെ ആ സമത്വത്തിൽ വരുമെന്ന് കരുതിയില്ല....
ശബരിമല കയറുവാനോ പള്ളിയിൽ കയറുവാനോ അല്ല ആദ്യം മസില് പിടിക്കേണ്ടത്.... ദേ ഇതുപോലെ ഉള്ള സംഗതികൾ വീട്ടിൽ നടക്കുമ്പോൾ നെഞ്ചുറപ്പോടെ പറയാൻ കഴിയണം.... ഞാൻ നിങ്ങളുടെ ഭാര്യയാണ്....അല്ലാതെ വേശ്യാ അല്ല എന്നത്.... അങ്ങനെ വളരണം സ്ത്രീകൾ.....
ഇതിലെ പ്രതികളെ ഒരിക്കലും നിയമത്തിന് വിട്ടു നൽകരുത് എന്നാണ് എന്റെ പേഴ്‌സണൽ തീരുമാനം... അവിടെ അവർക്ക് സുഖ ജീവിതം ആവും... ഇവന്മാരെ ഒക്കെ സമൂഹത്തിന് വിട്ട് നൽകണം.... അമ്മയുടെയും സഹോദരിയുടെയും ഭാര്യയുടെയും ഒക്കെ അർത്ഥമെന്തെന്നു പഠിപ്പിച്ചു കൊടുക്കാമായിരുന്നു....
ലജ്ജിക്കുക കേരള സമൂഹമേ... നമുക്ക് #സാക്ഷരതകൂടിയതാണ് ഇത്തരം സംഭവ വികാസങ്ങൾ സംഭവിക്കുവാൻ കാരണം.... #പെണ്മക്കളെ കെട്ടിച്ചു വിടുമ്പോൾ ശരിക്കും അന്വേഷിച്ചു കെട്ടിച്ചു വിടുക.... ഇനി അതല്ല പ്രേമിച്ചാണ് കെട്ടുന്നതെങ്കിൽ പ്രിയ #പെണ്കുട്ടികളെനിങ്ങളെ നിങ്ങൾക്കെ സൂക്ഷിക്കുവാൻ കഴിയൂ....
മറ്റൊരാൾക്ക് ഒപ്പം കിടന്ന് കൊടുക്കുവാൻ പറഞ്ഞാൽ മരിച്ചാലും നിങ്ങൾ അങ്ങനെ ചെയ്യുവാൻ മുതിരരുത്.... അങ്ങനെ മുതിർന്നാൽ #ഭാര്യ എന്ന സ്ഥാനം മാറ്റി #വേശ്യാഎന്നാക്കി മാറ്റേണ്ടി വരും.....
ജിതിൻ ഉണ്ണികുളം.

No comments

Powered by Blogger.