എന്ത്കൊണ്ട് നഴ്സ്‌മാരുടെ വരുമാനം കുറയുന്നു???

എന്ത്കൊണ്ട് നഴ്സ്‌മാരുടെ വരുമാനം കുറയുന്നു???

ആദ്യമേ പറയട്ടെ ഞാനൊരു നഴ്‌സ് അല്ല... എന്നിട്ടും എന്തേ ഇവരുടെ കാര്യത്തിൽ ഇത്ര താൽപ്പര്യം എന്നു ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേ ഉള്ളൂ....  അവർക്ക് വേണ്ടി സംസാരിക്കുവാൻ ആരും ഉണ്ടാവാറില്ല....

ഇപ്പോൾ നിങ്ങൾ ചിന്തിക്കും കുറേ സംഘടനകൾ ഇല്ലേ അവർക്കെന്നു....ഉണ്ട്... പക്ഷേ പല സംഘടനയിലും തമ്മിൽ തല്ല് ഉണ്ട്... അത് എന്തോ ആവട്ടെ അതിലേക്ക് കടക്കുന്നില്ല....

എന്താണ് ഇവർക്ക് വരുമാനം കൊടുക്കുവാൻ ആശുപത്രികൾ മടിക്കുന്നത്???  വളരെ സിമ്പിൾ.... ഇവർക്ക് വരുമാനം കിട്ടിയില്ലെങ്കിൽ കുറച്ചു കാലം ഇവർ സമരം ചെയ്യും.....

പക്ഷേ ഇങ്ങനെ സമരം നടക്കുമ്പോൾ ഒരു ട്വിസ്റ്റ് ഉണ്ട്.... ഈ സമരം ചെയ്യുന്ന കൂട്ടത്തിൽ നിന്നും കുറച്ചു നഴ്സ്‌മാരെ ആശുപത്രി അധികൃതർ ചാക്കിട്ട് പിടിക്കും.... പിന്നെ അവർ ജോലിയിൽ കയറും.... എന്നിട്ടോ സമരം ചെയ്യുന്നവർക്ക് എതിരെ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുവാൻ തുടങ്ങുകയും ചെയ്യും.....

മുൻപ് പല സമരങ്ങൾ കേരളത്തിൽ നടന്നപ്പോഴും അന്നൊക്കെ ഇത്തരത്തിൽ തന്നെയാണ് സംഭവിച്ചത്....  ഇതുവരെ പല സംഘടനകൾ ഉണ്ടായെങ്കിലും ഒരു സംഘടനയ്ക്ക് പോലും ഇവിടുത്തെ രാഷ്ട്രീയ പാർട്ടിയെ തങ്ങളുടെ അംഗബലം കാണിച്ചു കൊണ്ട് ഒന്ന് ഭീഷണിപ്പെടുത്തുവാൻ പോലും കഴിഞ്ഞില്ല എന്നതും ദൗര്ഭാഗ്യകരം..... അങ്ങനെ എന്നു നിങ്ങൾക്ക് വലിയൊരു ശക്തിയായി മാറുവാൻ കഴിയുന്നുവോ അന്നേ സർക്കാർ പോലും നിങ്ങൾക്ക് മുൻപിൽ മുട്ടുമടക്കുകയുള്ളൂ....

അതിന് നിങ്ങൾ നിങ്ങളുടെ കൂടെയുള്ള #കുലംകുത്തികളെ ആണ് ആദ്യം തിരിച്ചറിയേണ്ടത്....പിന്നീട് കൂടെയുള്ള ആളുകളുടെ മുഴുവൻ വോട്ടുകളും സംഘടനയ്ക്ക് കിട്ടും എന്നതും ഉറപ്പിക്കുക... എങ്കിൽ വിജയം നിങ്ങൾക്കൊപ്പം.....


ജിതിൻ ഉണ്ണികുളം.

No comments

Powered by Blogger.