എന്ത്കൊണ്ട് വീണ്ടും പെൺകുട്ടികളും സ്ത്രീകളും അപമാനിക്കപ്പെടുന്നു?

എന്ത്കൊണ്ട് വീണ്ടും പെൺകുട്ടികളും സ്ത്രീകളും അപമാനിക്കപ്പെടുന്നു?

 ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാൽ വളരെ എളുപ്പം ഉത്തരം നമുക്ക് പറയുവാൻ കഴിയും.... നമ്മുടെ നാട്ടിലെ നിയമത്തിൽ വല്യ കാര്യമില്ല.. ഉണ്ടായിരുന്നെങ്കിൽ പലരും ഇങ്ങനെ അപമാനിക്കുവാൻ മുതിരില്ലായിരുന്നു ... ഈ വാർത്ത തന്നെ നമുക്ക് നോക്കാം.... കുറേ ദിവസങ്ങളായി പെൺകുട്ടികളെ മുഴുവനും ഭീതിയിൽ ആഴ്ത്തിയ #മഹാൻ....

അവനെ #മഹാൻ എന്ന് വിളിക്കുന്നതിൽ തെറ്റില്ല.... കാരണം കുറെ പെൺകുട്ടികളുടെ ഫോട്ടോ ഇൻസ്റ്റായിൽ നിന്നെടുത്തിട്ടു അവന്റെ ഫേക്ക് ഐഡിയിൽ കൊണ്ട് പോയി പോസ്റ്റ് ചെയ്തതും പോര അതിൽ മോശമായ വാക്കുകൾ ഉപയോഗിക്കുകയും ചെയ്തു..... 20 വയസ്സുള്ള പെൺകുട്ടികളുടെ ഒക്കെ ചിത്രങ്ങൾ ആണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്തത് എന്നോർക്കുക....

ആ കുട്ടികളെ അറിയുന്നവർ മുഴുവനും ആ ഫോട്ടോസ് കണ്ടപ്പോൾ #മൂക്കത്ത് കൈവച്ചു കാണും.... അവൾ #അത്തരക്കാരി ആണോ എന്നോർത്ത്..... പാവം ആ കുട്ടികളുടെ ഒക്കെ മാനം പോയി എന്നല്ലാതെ എന്ത്.... ഇതൊക്കെ ചെയ്ത മഹാനെ അറസ്റ്റ് ചെയ്ത് പെട്ടെന്ന് തന്നെ ജാമ്യത്തിൽ വിടുകയും ചെയ്തു.....

ഇതറിഞ്ഞിട്ടാണോ എന്നറിയില്ല, പതിനഞ്ചു വയസ്സുള്ള പെൺകുട്ടി അടുത്ത സ്റ്റേഷനിൽ പരാതി കൊടുത്തിരുന്നു... അതോണ്ട് മഹാനെ വീണ്ടും അറസ്റ്റ് ചെയ്തു....

ഇപ്പോൾ പെൺകുട്ടികൾക്കും സ്ത്രീ ജനങ്ങൾക്കും കാര്യം ഏതാണ്ടൊക്കെ മനസ്സിലായി കാണുമല്ലോ,,,, നമ്മുടെ നാട്ടിലെ #നിയമത്തിനു വല്യ പവർ ഒന്നും ഇല്ല... അതോണ്ട് ഇത്തരത്തിൽ ഉള്ള മാനം പോകുന്ന സംഗതികൾ ഒക്കെ ഒഴിവായി കിട്ടണമെങ്കിൽ പരമാവധി ഫോട്ടോ ഒക്കെ ഇടുമ്പോൾ അത് സുഹൃത്ത് ലിസ്റ്റിൽ മാത്രം ഒതുങ്ങി നിൽക്കുന്ന രീതിയിൽ ചെയ്യുക.... ഇല്ലെങ്കിൽ ആ ഫോട്ടോകൾ ഒക്കെ ഇതുപോലെ കുറെ ഞരമ്പൻമാർ എടുത്തു ചില പ്രത്യേക ഹാഷ് ടാഗോട് കൂടി പോസ്റ്റ് ചെയ്യും....

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

ജിതിൻ ഉണ്ണികുളം

No comments

Powered by Blogger.