പെൺകുട്ടികൾ പ്രേമത്തില്‍ കുടുങ്ങാന്‍ കാരണം രക്ഷിതാക്കളോ??
പല പെണ്‍കുട്ടികളുമായിട്ടും സംസാരിക്കുമ്പോള്‍ അവര്‍ ആദ്യം പറയുന്നത് ഇങ്ങനെ “ എന്‍റെ വീട്ടുകാര്‍ക്ക് എന്നോട് തീരെ ഇഷ്ടമില്ല അവര്‍ക്ക് മറ്റുള്ള ആളുകളുടെ മക്കളോടാന് കൂടുതല്‍ സ്നേഹം എപ്പോളും എന്നെ വെറുതെ കുറ്റം പറയും അതാണ് അവര്‍ക്ക് താല്പര്യം “ ഇത് എന്ത് കൊണ്ട്??? മറ്റൊന്നുമല്ല സ്നേഹം ലഭിക്കേണ്ട പ്രായം അവരെ മാതാപിതാക്കള്‍ തന്നെ അകറ്റുന്നു. ഒന്നുകില്‍ സീരിയല്‍ രൂപത്തില്‍ ആയിരിക്കാം അല്ലെങ്കില്‍ മറ്റുള്ള കുട്ടിക്ക് കിട്ടിയ മാര്‍ക്കിന്റെ അത്ര തന്റെ മകള്‍ക്ക് കിട്ടാത്തതില്‍ ഉള്ള വിഷമം ആയിരിക്കാം.
തന്റെ മകള്‍ വെറും വിവരമില്ലാത്ത കുട്ടിയാണ് അവള്‍ അവിടെങ്ങാനും കിടക്കട്ടെ എന്നുള്ള ചിന്ത. അതാണ് പെണ്‍മക്കള്‍ ഇതുപോലെ ഉള്ള ചതിയില്‍ വീഴുവാന്‍ പ്രധാന കാരണം പുതുതലമുറയില്‍ പെണ്‍കുട്ടിക്ക് വേണ്ടതും വേണ്ടാത്തതും വീട്ടുകാര്‍ വാങ്ങിക്കൊടുക്കുന്നു. വില കൂടിയ മൊബൈല്‍ ഫോണുകള്‍ അത്മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ അവള്‍ ആരോടൊക്കെ ചാറ്റ് ചെയ്യുന്നു അവളെ ആരൊക്കെ വിളിക്കുന്നു എന്ന് വേണ്ട ഒരു കാര്യവും വീട്ടുകാര്‍ ശ്രദ്ധിക്കാതെപോകുന്നു. അത് തന്നെ ഇപ്പോള്‍ ഉള്ള തലമുറയ്ക്ക് നല്ല സ്വാതന്ത്ര്യം നല്‍കുന്നു. പെണ്‍കുട്ടി അവളുടെ റൂമില്‍ ഇരുന്നു കൊണ്ട് ( ലാപ്ടോപ് ഉണ്ടെങ്കില്‍ കുശാലായി) നെറ്റ് എടുക്കുന്നു, രാത്രി വീട്ടുകാര്‍ കിടന്നാല്‍ പിന്നെ സുഖം സുഖകരം … ക്യാമറയുടെ അപ്പുറം തന്റെ ഇരയെ കാത്തിരിക്കുന്ന ആരെങ്കിലും ഒരുവന്‍.. അവന്റെ വാക്കില്‍ മയങ്ങി പോകുന്ന പെണ്‍കുട്ടി. പിന്നെ എന്ത് വേണം…ഈ കാണിക്കുന്ന രംഗങ്ങള്‍ ഒക്കെ പിറ്റേന്ന് നെറ്റില്‍ വരുമ്പോള്‍ ആണ് സംഗതി പ്രശ്നമാകുന്നത്. അപ്പോളാണ് സത്യത്തില്‍ വീട്ടുകാര്‍ ആ കുട്ടിയെ നോക്കുക.. പിന്നെ പീഡനം ആയി കേസ് ആയി അങ്ങനെ അങ്ങനെ കാര്യങ്ങള്‍ പോകുന്നു….
ഇത്തരം സംഭവങ്ങള്‍ സ്ഥിരമായി നമ്മുടെ നാട്ടില്‍ നടന്നിട്ടും എന്തേ പെണ്‍കുട്ടികളും അവരുടെ മാതാപിതാക്കളും ജാഗരൂകരാകുന്നില്ല??? സീരിയല്‍ കാണുന്ന മാതാപിതാക്കളോട് “ നിങ്ങള്‍ സീരിയല്‍ കണ്ടോള് പക്ഷെ നിങ്ങളുടെ മക്കള്‍ അപ്പോള്‍ പഠിക്കുകയാണോ അതോ അവളെ ആരെങ്കിലും അപ്പോള്‍ പഠിപ്പിക്കുകയാണോ എന്ന് കൂടി നോക്കിയതിനു ശേഷം മാത്രം കാണുക.. കാരണം സീരിയല്‍ നടീനടന്മാര്‍ അവര്‍ ആദ്യമേ പണം വാങ്ങിയാണ് ഇരിക്കുന്നത്. അതില്‍ മുഴുകിയാല്‍ നിങ്ങളുടെ മക്കളെ വിറ്റ് മറ്റുള്ളവര്‍ പണം ഉണ്ടാക്കും ………

Leave a Comment