ഞങ്ങൾ അല്പം റാപ്പ് കേൾക്കട്ടെ, അവിടെ റേപ്പ് വാർത്തകൾക്ക് പ്രാധാന്യമില്ല

 

കുഞ്ഞേ മാപ്പ്.... എറണാകുളത്ത് 4 വയസ്സുകാരി കൊല്ലപ്പെട്ടതിൽ വഴിത്തിരിവ്....പീഡനം നടന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്..കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധു അറസ്റ്റിൽ...... കുഞ്ഞേ നീ ജനിച്ചത് കേരളത്തിൽ ആണ്. മറ്റേതെങ്കിലും രാജ്യത്ത് ആയിരുന്നെങ്കിൽ ഞങ്ങളെല്ലാം വായിട്ടലച്ചു കരഞ്ഞേനെ... പക്ഷെ നിനക്ക് യോഗമില്ല, കാരണം ഇവിടെ ഞങ്ങൾക്ക് എല്ലാവര്ക്കും കുറച്ചു ജാതി മതം വേർതിരിച്ചു രാഷ്ട്രീയം കളിക്കണം...

അതിന് കഞ്ചാവോ എം ഡി എം എ യോ എന്ത് തേങ്ങ ആണെങ്കിലും ഒരു കുഴപ്പവുമില്ല, ഞങ്ങൾക്ക് കുറച്ചു അങ്ങോട്ടും ഇങ്ങോട്ടും തെറി പറഞ്ഞു ജീവിക്കണം....അല്ലാതെ ഇവിടെ ഒരാളെ കൊന്നാലോ പീഡിപ്പിച്ചാലോ ഒന്നും ഞങ്ങള്ക്ക് അതൊന്നും ഒരു പ്രശ്നമല്ല, പകരം ഒരു പരുപാടിയിൽ സെലിബ്രിറ്റി വന്നില്ലെങ്കിൽ അവിടെ ചളി വാരി എറിയുവാനും തെറി പറയുവാനും ഒക്കെയേ ഞങ്ങൾക്ക് സമയമുള്ളൂ......
പണ്ട് 4 ദി പീപ്പിൾ എന്ന സിനിമ കണ്ടപ്പോൾ ആഗ്രഹിച്ചിരുന്നു ഇങ്ങനെ കുറച്ചു ആളുകൾ എങ്കിലും ഈ നാട്ടിൽ വേണം എന്നത്. ഇപ്പോൾ ശരിക്കും ഞാൻ ആഗ്രഹിക്കുന്നുണ്ട് ഇങ്ങനെ ഒരു ഗ്രൂപ്പ് ഈ കേരളത്തിൽ ആവശ്യമാണ്.... എങ്കിലേ ഇവിടെ പലർക്കും സമാധാനത്തോടെ ജീവിക്കുവാൻ പറ്റൂ......
ക്ഷമിക്കൂ കുഞ്ഞേ.... നിന്നെയോര്ത്ത് കരയാൻ ഞങ്ങൾക്ക് സമയമില്ല, ഞങ്ങൾ അല്പം ചളി വാരി എറിയുവാൻ പറ്റുമോ എന്ന് നോക്കട്ടെ.... .ഞങ്ങൾ അല്പം റാപ്പ് ഒക്കെ കേൾക്കട്ടെ അവിടെ റേപ്പിന് സ്ഥാനമില്ല....
ജിതിൻ ഉണ്ണികുളം.

No comments

Powered by Blogger.