പൂട്ടിയ ബാറുകള്‍ എല്ലാം തുറക്കണം,കൂടുതല്‍ കുടിയന്മാരെ നമ്മുടെ നാട്ടില്‍ സൃഷ്ടിക്കണം, നിങ്ങളാണ് സാറേ യഥാര്‍ത്ഥ തൊഴില്‍ മന്ത്രി..

നിങ്ങളാണ് സാറേ യഥാര്‍ത്ഥ തൊഴില്‍ മന്ത്രി.... ഇങ്ങനെയാകണം ഒരു തൊഴില്‍ മന്ത്രി....  തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കിലും മുതലാളിമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം.... 
പൂട്ടിയ ബാറുകള്‍ എല്ലാം തുറക്കണം,കൂടുതല്‍ കുടിയന്മാരെ നമ്മുടെ നാട്ടില്‍ സൃഷ്ടിക്കണം, അതില്‍ നിന്നുള്ള വരുമാനം ഇല്ലെങ്കില്‍ നമ്മുടെ കേരളത്തിന്റെ അവസ്ഥ വളരെ മോശമാകും, പ്രത്യേകിച്ച് ഗള്‍ഫ് മേഖല പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍.
എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു അധികാരത്തില്‍ വന്നവര്‍ ഇപ്പോള്‍ എല്ലാം ശരിയാക്കുന്നത് എല്ലാവരും കാണുന്നുണ്ടല്ലോ അല്ലെ? ഇനി സര്‍ക്കാറിന് ഒരു മെച്ചവും കിട്ടാത്ത കുറച്ചെണ്ണം ഉണ്ട് അങ്ങ് ചേര്‍ത്തലയില്‍ കെ വി എം #ആശുപത്രിക്ക് മുന്‍പില്‍ സമരം നടത്തുന്നു, അവരുടെ സമരം അനാവശ്യമാണ് എന്നാണു ബഹുമാന്യനായ മന്ത്രി ടി പി രാമകൃഷ്ണന്‍ പറയുന്നത്.... സംഗതി സത്യമായിരികും, കാരണം എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു വന്നപ്പോള്‍ അന്ന് ഈ പാവം മാലാഖമാരുടെ പ്രശ്നങ്ങള്‍ ആരും തന്നെ ഉന്നയിച്ചിരുന്നില്ല. അപ്പോള്‍ പിന്നെ ശരിയാക്കാം എന്ന ലിസ്റ്റില്‍ അവരുടെ കാര്യം ഇല്ല എന്ന് തന്നെ പറയാം....
ബഹുമാന്യനായ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അങ്ങ് കേരളം വിട്ട് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പോയി ചികിത്സ തേടി... കാരണം ഇവിടുത്തെ ആശുപത്രികള്‍ മോശമായിട്ടല്ല, നഴ്സുമാരെ പേടിച്ചു പോയതാണ്. അവരെങ്ങാനും വല്ലതും ചെയ്താലോ എന്ന പേടി ഉണ്ടാകും... കാരണം കുറെ നാളുകള്‍ ആയല്ലോ കുരങ്ങിനെ കല്ലെടുപ്പിക്കുന്നത് പോലെ ഈ മാലാഖമാരെക്കൊണ്ട് ഓരോന്ന് ചെയ്യിപ്പിക്കുന്നു.... കഷ്ടമുണ്ട് സാറേ....
നാളെ മുതല്‍ അതായത് മാര്‍ച്ച്‌ 6 മുതല്‍ അവര്‍ #പണിമുടക്ക്തുടങ്ങുകയാണ്. അവര്‍ക്ക് വേണ്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയുള്ള സമരം.... ആ സമരം കാരണം നാളെ മുതല്‍ പല ആശുപത്രികളിലും രോഗികള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം, ചിലപ്പോള്‍ ചിലര്‍ മരണപ്പെട്ടെന്നും വരും, ഇതൊക്കെ ആശുപത്രി മാനേജുമെന്റിന്റെ പിന്തുണയ്ച്ചു നില്‍ക്കുന്ന ഈ എല്‍ ഡി എഫ് സര്‍ക്കാറിന് വലിയ തിരിച്ചടി സൃഷ്ടിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല....
പ്രിയ നഴ്സുമാരോദ് എനിക്കുള്ള ഒരു അഭ്യര്‍ത്ഥന, ഈ സമരം വിജയിക്കാതെ ഇനി നിങ്ങള്‍ പണിമുടക്കില്‍ നിന്നും പിന്തിരിയരുത്... ആരൊക്കെ മരിച്ചെന്ന് പറഞ്ഞാലും... പല സമരങ്ങള്‍ക്കും എത്രയോ ആളുകളുടെ ജീവന്‍ അപഹരിച്ചിട്ടുണ്ട്...... ഈ സമരത്തില്‍ അങ്ങനെ ആരുടേയും ജീവന്‍ അപഹരിക്കപ്പെടാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥന മാത്രം.... സമരത്തിന്‌ പൂര്‍ണ്ണ പിന്തുണ.......

No comments

Powered by Blogger.