ഹും മലയാളിയോടാ അവന്റെയൊക്കെ കളി
ഹും മലയാളിയോടാ അവന്റെയൊക്കെ കളി... നേരാംവണ്ണം പറഞ്ഞാൽ ട്രെയിൻ അനുവദിക്കില്ല എന്നു നല്ലോണം ഞമ്മക്ക് അറിയാം... അപ്പോളാണ് പടച്ചോൻ സഹായിച്ച് #കല്ലട അടി പ്രശ്നം വരുന്നത്....പിന്നെയെന്തോ വേണോ... മലയാളിയുടെ ബുദ്ധി അല്ലേ..... ഹിഹിഹി....
ക്യാമ്പയിൻ തുടങ്ങി അങ്ങോട്ട്..... മാധ്യമങ്ങൾ പൊളിച്ചടക്കുന്നു... മനോരമയ്ക്ക് പ്രത്യേക വാർത്തകൾ ഒന്നും കിട്ടാത്തത് കൊണ്ട് പലരേയും പ്രമുഖരാക്കാം എന്നു വാക്ക് കൊടുത്തു ഇറങ്ങി...
കല്ലട ബസ്സിന് അരികിൽ കൂടെ പോകാത്തവർ പോലും അനുഭവക്കുറിപ്പ് എഴുതുവാൻ തുടങ്ങി... അങ്ങനെ എഴുതുന്നവരെ #മനോരമ തപ്പിയെടുക്കാനും തുടങ്ങി...
അതുണ്ടെന്താ.... ഇപ്പോൾ ഞമ്മള് വിചാരിച്ചത് തന്നെ നടന്നില്ലേ.... ഒരു മന്ത്രിക്കും നിവേദനവും വേണ്ട കോപ്പും വേണ്ട.... ബാംഗ്ലൂർ മലയാളിക്ക് #ഓസിന് ഒരു ട്രെയിനും കിട്ടി....
ഇനി എല്ലാരും അടി കൂടാണ്ട് പിരിഞ്ഞു പോയി.... ഇനി ആരും കല്ലടയ്ക്ക് പോകണ്ടാട്ടോ.... #ലക്ഷങ്ങളുടെ സാധനം റെഡി ഞമ്മക്ക് പോകാൻ.... ആവശ്യത്തിന് മൂത്രമൊഴിക്കാനും വേണേൽ 2 സാധിക്കാനും ഇനി #മെൻസസ് ആയാൽ പാഡ് മാറ്റാനും, (പിന്നെ ബാൻഗ്ലൂരിൽ നിന്നും നാട്ടിലേക്ക് വരുന്ന ബസ്സുകളിലെ സ്ഥിരം കാഴ്ചയായ കാമുകി കാമുകന്മാരുടെ ഓരോ #ലീലാവിലാസങ്ങൾ) അത് ബസ്സിനെക്കാൾ സുഖത്തിൽ നടത്താനും ഞമ്മടെ ട്രെയിനിൽ പറ്റും.....
(ലീലാവിലാസങ്ങൾ നടക്കുന്നില്ല എന്നു എന്നോട് ആരും മസില് പിടിക്കരുത്, ഇതൊക്കെ കുറേ കണ്ട് യാത്ര ചെയ്തവൻ ആണ് )
പിന്നെ അടി ഉണ്ടായാലും ലോക്കോ പൈലറ്റ് വരില്ല അടിക്കാൻ....പകരം റെയിൽവേ പോലീസ് വന്നോളും... അവര് വേണ്ടപോലെ കാര്യങ്ങൾ ചെയ്തോളും.....അപ്പോൾ റെഡി ആയിക്കോളീ.....
പടച്ചോനെ... ഈ പോസ്റ്റ് എങ്കിലും ഇമ്മളെ കല്ലടയുടെ ഓണർ സുരേഷ് കല്ലട ഒന്ന് കാണണെ.... എനിക്ക് ഒരു #കാറ് വേണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു... ഒരു നാലോ അഞ്ചോ ലക്ഷത്തിന്റേത് മതി... മൂപ്പർക്ക് എന്നോട് ഇഷ്ടം തോനിയാലോ... ഒരു ചിലവും ഇല്ലാതെ ലക്ഷങ്ങളുടെ പരസ്യം അല്ലേ ഞാൻ ഉണ്ടാക്കി കൊടുക്കുന്നത്.... എത്രവട്ടം ഞാൻ #കല്ലട പറഞ്ഞു ഈ പോസ്റ്റിൽ.....
എനിക്ക് #കാറ് കിട്ടാൻ ഈ പോസ്റ്റ് മൂപ്പര് കാണേണ്ടത് ഉണ്ട് ങ്ങള് ഒക്കെ ഷെയർ ചെയ്യണേ...... പിന്നെ ഒരു കാര്യം ന്റെ #അമ്മായിന്റെ #മോനൊന്നും #അല്ലാട്ടോ #സുരേഷ് കല്ലട....
ജിതിൻ ഉണ്ണികുളം.

Leave a Comment